പോള്‍ യെല്‍ഡോസ് തിരകഥ എഴുതി സംവിധാനം ചെയ്ത ‘ചിത്രാംഗദ’ റിലീസ് ചെയ്തു. യുവ നടൻ ആന്റണി വർഗീസ് ആണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രം റിലീസ് ചെയ്തത്.
ടാഗോറിന്റെ ‘ചിത്രാംഗദ’ എന്ന നൃത്ത നാടകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് അതേ പേരോട് കൂടി ഇറക്കിയിരിക്കുന്ന ഈ ഹ്രസ്വചിത്രത്തിൽ ഒരു എഴുത്തുകാരന്റെ ആത്മസംഘര്‍ഷത്തെയാണ് സംവിധായകൻ വരച്ചു കാണിച്ചിരിക്കുന്നത്. ജസ്റ്റിൻ വർഗീസ് ആണ് ഇതിലെ പ്രധാന കഥാപാത്രമായ നോവലിസ്റ്റിനെ അവതരിപ്പിച്ചിരിക്കുന്നത്. ഷിബി ദീപക്ക്, ആഷ്ലി ഐസ്സക്ക്, ശ്രീരാഗ് മോഹൻ, അസീസ് പൂപ്പാനി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
രതീഷ് വി. രവിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രസംയോജനം ആൻഡേർസ് കാച്ചപ്പിള്ളി, വിജയ് ജേക്കബ് സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രാംഗദയിൽ ‘അഴലിന്റെ ആഴങ്ങളില്‍. . .’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബിജിബാൽ ആണ്. ലിറിക്സ് രാജീവ് കൃഷ്ണ ചൈതന്യാ. ത്രിയേഗാ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഡേവിഡ് വടക്കൻ ജോയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.