ഈ ലോക്ഡൗൺ കാലത്ത് ഹ്രസ്വചിത്രത്തിലൂടെ താരമാകുകയാണ് പന്ത്രണ്ട് വയസ്സുകാരനായ അർജുൻ മഹേഷ്. ദുബായി–യുഎഇ മൈ ഫിലിം പ്രോജക്ട്, ക്വാറന്റിൻ ഫിലിം ചാലഞ്ചുമായി ബന്ധപ്പെട്ട് അർജുൻ സംവിധാനം ചെയ്ത ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിലും ശ്രദ്ധനേടിക്കഴിഞ്ഞു.
തന്റെ കുടുംബാഗംങ്ങളെ ഉൾക്കൊള്ളിച്ചുള്ള അർജുന്റെ ചിത്രം മറ്റു കുട്ടികൾക്കും പ്രചോദനമാണ്. ലോക്ഡൗൺ ദിവസങ്ങളിൽ കുട്ടികൾ കടന്നുപോകുന്ന മാനസികാനുഭവങ്ങളാണ് ചിത്രം പങ്കുവയ്ക്കുന്നത്. ചിത്രം നൽകുന്ന സന്ദേശം ഇത് കൂടുതൽ പ്രേക്ഷകരിലേയ്ക്ക് അടുപ്പിക്കുന്നു.