ADVERTISEMENT

കോവിഡ് 19 എന്ന മഹാമാരി നമ്മളെയും നാടിനെയും ലോക്ഡൗണിലാക്കിയിരിക്കുന്ന ഇൗ വേളയിൽ കാലികപ്രസക്തിയുള്ള വിഷയം രസകരമായി ചർച്ച ചെയ്യുന്ന ‘വാറ്റ്’ എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. ലോക്ഡൗൺ കാലത്ത് പൊലീസും എക്സൈസ് ഉദ്യോഗസ്ഥരും നടത്തുന്ന സേവനത്തെ ആസ്പദമാക്കിയാണ് ഇൗ ഹ്രസ്വചിത്രം. 

 

മദ്യം ലഭിക്കാത്ത സാഹചര്യത്തിൽ ‘വാറ്റ്’ തടയാൻ സർക്കാറും എക്സൈസ് വകുപ്പും പെടാപ്പാടു പെടുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളും ദിവസവും വരുന്നുണ്ട്. കാലിക പ്രസക്തിയുള്ള ഈ വിഷയത്തെ ആസ്പദമാക്കി ഈ ലോക്ഡൗൺ കാലത്ത് അതീവ രഹസ്യമായി ഒരു ഹ്രസ്വചിത്രം വാറ്റിയെടുത്ത് സമൂഹത്തിന് നല്ല സന്ദേശം നൽക്കാൻ ശ്രമിക്കുകയാണ് ‘വാറ്റ്’ എന്ന ഹ്രസ്വചിത്രത്തിലൂടെ കോഴിക്കോട് തിരുവണ്ണൂരിലെ ദിജീഷ് കോട്ടായിയും സഹപ്രവർത്തകരും.

 

നീൽഗഗൻ എന്റർടെയ്മെൻസ് അവതരിപ്പിക്കുന്ന ‘വാറ്റ്’ എന്ന ഹ്രസ്വചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ദിജീഷ് കോട്ടായി ആണ്. എഡിറ്റിംഗ്–നിതിൻ തച്ചാട്ട്, ഛായഗ്രഹണം–ശ്രീജിത്ത് വർമ്മ. വിവിധ മേഖലകളിലായി ഒരു കൂട്ടം യുവാക്കളും ഇതിൽ അണിനിരക്കുന്നു. സുജിത്ത് മതിലകത്ത്, സുഗുൺ കെ രാജ, മോഹന കൃഷ്ണൻ ഉള്ളാട്ടിൽ, രാജു കൊല്ലത്ത്, ഗീരിഷ് വർമ്മ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT