ADVERTISEMENT

പുതുമയാർന്ന പ്രമേയം, അവതരണത്തിലെ വ്യത്യസ്തത എന്നിവ കൊണ്ട് പ്രേക്ഷക പ്രശംസ നേടുകയാണ് ജോഷി മേടയിൽ സംവിധാനം ചെയ്ത പുറപ്പാട് എന്ന ഹ്രസ്വചിത്രം.  മംമ്ത മോഹൻദാസ്, പ്രയാഗ മാർട്ടിൻ, വിനയ് ഫോർട്ട് എന്നിവരുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജുകളിലാണ് ഈ ഹ്രസ്വചിത്രം അടുത്തിടെ റിലീസ് ചെയ്തത്. 

 

ഒരു കന്യാസ്ത്രീ മഠത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന മോഷണ ശ്രമവും അതിനെത്തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളും ചിലരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കു  വഴിതെളിക്കുന്നു. വളരെ മനോഹരമായി പറഞ്ഞു പോകുന്ന ഈ ചിത്രം  ഛായാഗ്രഹണത്തിലും പശ്ചാത്തല സംഗീതത്തിലും മികച്ചു നിൽക്കുന്നു.  എല്ലായ്പോഴും  വെട്ടിപ്പിടിച്ചു  മാത്രം മുന്നേറാൻ  ശ്രമിക്കുന്ന പുതു തലമുറയ്ക്ക്  വെളിച്ചമാവുക കൂടെയാണീ ചിത്രം. നിർമാണം  കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്സ് ഓഫ് ദ് ഡെസ്റ്റിട്യൂട്ട് സെന്റ്മേരീസ്‌ പ്രൊവിൻസ് ചുങ്ങംവേലി.

 

ആന്റണി ജോ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. തിരക്കഥ: മനോജ് രാജൻ, എഡിറ്റിംഗ്: നികേഷ് രമേഷ്, പശ്ചാത്തല സംഗീതം: കിരൺ ജോസ്, കോ ഡയറക്ടർ: ഷമീം അഹമ്മദ്

 

പ്രശസ്ത സംവിധായകൻ വി കെ പ്രകാശിന്റെ ശിഷ്യനായ ജോഷി മേടയിൽ, താങ്ക്യൂ, സൈലെൻസ്, അവരുടെ രാവുകൾ , ഒരു പകൽ ഒരു രാത്രി, ബിടെക്  തുടങ്ങി പതിനെഞ്ചോളം മലയാള ചിത്രങ്ങളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.  

 

“മങ്കിപെൻ” സംവിധായകനായ ഷാനിൽ മുഹമ്മദിന്റെ പുറത്തിറങ്ങാനിരിക്കുന്ന അവിയൽ എന്ന ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്റാണ്. കൂടാതെ രാജ് സക്കറിയാസ് നിർമാണത്തിൽ  ഈയിടെ ചിത്രീകരണം പൂർത്തിയായ  പ്രശാന്ത് മുരളി-മംമ്ത മോഹൻദാസ് ചിത്രമായ  ലാൽബാഗിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ കൂടിയാണ് ജോഷി മേടയിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT