ADVERTISEMENT

കോവിഡ് കാലത്തെ നേരിടാൻ ‘മുഖ്യമന്ത്രി അപ്പൂപ്പന്’ സ്വന്തം സമ്പാദ്യം കൈമാറുന്ന ബാലന്റെ കഥ പറഞ്ഞ് ശ്രദ്ധേയമാകുകയാണ് ‘വൈറ്റ് ആൻറ് ബ്ലാക്ക്’എന്ന ചെറു വിഡിയോ. സമ്പാദ്യമായി കരുതിവച്ചിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ സന്നദ്ധനാകുന്ന ബാലന്റെ കഥയിലൂടെ കേരളത്തിലെ നൻമയുള്ള മനസുകളെ വരച്ചു കാട്ടാനാണ് സംവിധായകൻ ശ്രമിക്കുന്നത്. ഒപ്പം, കേരള ജനതയ്ക്ക് വലിയൊരു സന്ദേശവും പകർന്നു നൽകുന്നു.

 

ആദർശ് രാജേന്ദ്രനാണ് സംവിധായകൻ. ക്യാമറ: സജനൻ വെഞ്ഞാറമൂട്. പ്രൊഫഷണൽ നാടകങ്ങളെ സ്നേഹിക്കുന്ന വൈശാഖൻ സതീശൻ, ജാസിഫ് നിലമേൽ, നിതിൻ മുണ്ടൂർ എന്നിവരാണ് ഈ ചെറു വിഡിയോക്ക് പിന്നിൽ പ്രവർത്തിച്ചത്. നാടക കലാകാരൻ കലാശ്രീ കണ്ണൂർ വാസുട്ടിയും മാസ്റ്റർ ഗൗതമും വേഷമിട്ട ഈ ചിത്രം ഫെസ്റ്റുൺ ആട്സിന്റെ ബാനറിൽ നിർമിച്ച് സൺഡേ മീഡിയ യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു. വാമനപുരം എംഎൽഎ ഡി.കെ.മുരളിയും ചെറു ചിത്രത്തിൽ സന്ദേശവുമായി എത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com