ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി ത്രില്ലർ ഹ്രസ്വചിത്രം ‘കനക’.  ഇന്‍വസ്റ്റിഗേഷന്‍ ക്രൈം ത്രില്ലറായാണ് കനക ഒരുക്കിയിരിക്കുന്നത്. ശിവപ്രസാദ് കാശിമാങ്കുളം എഴുതി സംവിധാനം ചെയ്ത ഷോര്‍ട് ഫിലിം വ്യത്യസ്തമായ ട്വിസ്റ്റുകളുകളിലൂടെയാണ് സഞ്ചരിക്കുന്നത്. 

 

സുഹൃത്തിന്റെ കാണാതായ അമ്മയെ തേടിയുള്ള യുവാവിന്റെ യാത്രയാണ് ചിത്രത്തിനാധാരം. ഈ യാത്ര ഒരു സീരിയല്‍ കില്ലറിലേക്ക് വഴി മാറുന്നിടത്താണ് ചിത്രത്തിന്റെ ടേണിങ് പോയിന്റ്.

 

കനക, കമല എന്നീ പേരുകളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. സരിന്‍ രവീന്ദ്രനാണ് ഛായാഗ്രഹണം. മായാ ആന്‍ ജോസഫ്, ശിവ ഹരിഹരന്‍, യോഗാ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. എഡിറ്റിങ് അഫ്സല്‍ മനത്താനത്തും, പശ്ചാത്തല സംഗീതം, എസ് എഫ് എക്‌സ്  ശബ്ദ ലേഖനം എന്നിവ റിജോ ജോണും, വസ്ത്രാലങ്കാരം വിനീത് ദേവദാസും നിര്‍വഹിക്കുന്നു.

 

സൈലന്റ് മേക്കേഴ്സ് പിക്‌ചേഴ്‌സും, എം ഫോര്‍ മെമ്മറീസ് പ്രൊഡക്‌ഷന്‍സും, സനില്‍ സത്യദേവ് ഫിലിംസും  ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സൈലന്റ് മേക്കേഴ്സ് പിക്ചേഴ്സാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT