ADVERTISEMENT

സ്മിജിത്ത് മോഹൻ സംവിധാനം ചെയ്ത ദ് റിയൽ ഹീറോ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. മോഹൻലാൽ ആണ് ചിത്രം ഔദ്യോഗികമായി റിലീസ് ചെയ്തത്. കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം,  ഗ്രാൻഡ്‌ഫാദർ എന്നീ സിനിമകളിൽ അനീഷ് അൻവറിന്റെ സഹസംവിധായകനായിരുന്നു സ്മിജിത്ത്.

 

സ്വന്തം സിനിമയ്ക്ക് വേണ്ടിയുള്ള എഴുത്തിന്റെ ഇടയിലാണ് ഈ ചിത്രത്തിന്റെ ആശയം മനസ്സിൽ വന്നത്.   അടുത്ത ചില സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ അവർക്കും ഇഷ്ടമായി.  കൊറോണ കാലം ആയതിനാൽ ഷൂട്ട്‌ ചെയ്യാൻ ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നു.  എങ്കിലും മനസ്സിൽ തോന്നിയ ആശയം വിട്ടു കളയാൻ തോന്നിയില്ല.  പ്രഫഷനൽ ക്യാമറ കിട്ടാത്തതിനാൽ   സുഹൃത്തിന്റെ ഐ ഫോൺ ക്യാമറയിൽ ഷൂട്ട്‌ ചെയ്തു.            

 

റോഷിൻ ചിരുകണ്ടോത്ത് ക്യാമറ. രാഗിൻ ലക്ഷ്മൺ എഡിറ്റിങ്.  നിഷാദ്  പി.വി. സംഗീതം. സുഹൃത്തുക്കളിൽ ചിലർ തന്നെ ആയിരുന്നു അഭിനേതാക്കൾ. തന്റെ ആദ്യ സിനിമയുടെ എഴുത്തിലും മറ്റു കാര്യങ്ങളിലുമാണ് ഇപ്പോൾ സ്മിജിത്ത്. ലോക്ഡൗണും കൊറോണ കാലലും കെട്ടടങ്ങിയതിന്  ശേഷം അതികം വൈകാതെ തന്നെ അതും  യാഥാർഥ്യം ആകുമെന്ന പ്രതീക്ഷയിലാണ് സ്മിജിത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT