ADVERTISEMENT

മില്ലെനിയം കുട്ടികൾ കഞ്ഞി കുടിച്ചിട്ടുണ്ടോ? അത്ര വ്യാപകമായി കുടിക്കാൻ സാധ്യത കുറവാണ്. ഇതാ കഞ്ഞി കുടിക്കുന്ന പുതുതലമുറയുടെ കഥ. രസകരമായ ഒരു സന്ദർഭത്തിന്റെ പശ്ചാത്തലത്തിൽ കഞ്ഞിയുടെ രുചി കൂടി പകരുകയാണ് ഡബ്ല്യു മീഡിയ തയ്യാറാക്കിയ ‘കഞ്ഞി’ എന്ന കുഞ്ഞു ചിത്രം. 

ജങ്ക് ഫുഡ് കഴിച്ചു ആരോഗ്യവും പ്രതിരോധ ശേഷിയും നഷ്ടപ്പെട്ട പുതിയ തലമുറയും മാതാപിതാക്കളും നിർബന്ധമായി കാണേണ്ടതാണ് കഞ്ഞി. നമ്മുടെ ഭക്ഷണ പാരമ്പര്യത്തിന്റെ തനിമ കൂടി ഓർമ്മപ്പെടുത്തുന്ന ഈ ചിത്രം പ്രതിരോധ ശേഷി നഷ്ടപ്പെടുന്ന പുതിയ തലമുറയ്ക്ക് ഒരേസമയം സന്ദേശവും മുന്നറിയിപ്പുമാകുന്നു. പ്രതിരോധ ശേഷി ചർച്ചാവിഷയമാകുന്ന കൊറോണക്കാലത്ത് നല്ല ഉപ്പിട്ട ഒരു കഞ്ഞിയുടെ രസമാണ് ഈ കുഞ്ഞുചിത്രം നൽകുന്നതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com