ADVERTISEMENT

പ്രവാസ ലോകത്ത് നിന്ന് നാട്ടിലേക്കെത്തുന്ന ഓരോ പ്രവാസികൾക്കും ഓരോ കഥ പറയാനുണ്ടാകും. കോവിഡ് കാലത്ത് എത്തുന്നവരുടെ കഥകളിൽ പ്രവാസലോകത്തെ ലോക്ഡൗണിനെക്കുറിച്ചും ക്വാറന്റീനെക്കുറിച്ചുമെല്ലാമുണ്ടാകും. അത്തരത്തിൽ അഞ്ച് വർഷത്തിന് ശേഷം പ്രവാസം വിട്ട് നാട്ടിലെത്തി ക്വാറന്റീനിലിരിക്കേണ്ടി വരുന്ന ഒരു പ്രവാസിയുടെ കഥ പറയുകയാണ് 'അകമെ' എന്ന ഹൃദയസ്പര്‍ശിയായി മലയാള ഹ്രസ്വ ചിത്രം.

 

ഒരു മുറിയിൽ ഒരാളെ മാത്രം വച്ച് ഒരു ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ അകമേ എന്ന ചിത്രം, ലോക്ഡൗൺ സമയത്ത് സർക്കാറിന്റെ എല്ലാ നിർദേശങ്ങളും അനുസരിച്ചു ചിത്രീകരണം പൂർത്തിയാക്കിയതാണ്. ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയിതിരിക്കുന്നത് മലയാളത്തിലെ പരസ്യ ചിത്രങ്ങളിലെ സഹസംവിധായകനായ ജിജോ ജോർജ് ആണ്. 

 

അഞ്ച് വർഷത്തിന് ശേഷം തന്റെ കുടുംബാംഗങ്ങളെ കാണാനെത്തുന്ന, ക്വാറന്റീനിൽ ഒറ്റപ്പെട്ട പ്രവാസിയുടെ മാനസികാവസ്ഥയുടെ കഥയാണ് അകമെ പറയുന്നത്. എം. രഞ്ജിത് ആണ് ചിത്രത്തിലെ ഏക കഥാപാത്രമായ പ്രവാസിയായി അഭിനയിച്ചിരിക്കുന്നത്. 

 

രഞ്ജിത്തിന്റെ അഭിനയ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഒറ്റപ്പെടലിന്റെ വേദനയും നിസഹായതയും കൃത്യമായി അവതരിപ്പിക്കാൻ രഞ്ജിത്തിനു കഴിഞ്ഞു. റിലീസാകാനിരിക്കുന്ന ജയസൂര്യയുടെ 'വെള്ളം' എന്ന ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ രഞ്ജിത് കൈകാര്യം ചെയ്യുന്നുണ്ട്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT