ADVERTISEMENT

ലോകം മുഴുവൻ കോവിഡ് ഭീതി പടർത്തുന്ന ഈ സാഹചര്യത്തിൽ അതിനെതിരായുള്ള ബോധവൽക്കരണം എന്ന ലക്ഷ്യം  മുൻ നിർത്തി ഒരു കൂട്ടം ചെറുപ്പക്കാർ ഒരുക്കിയ ഹ്രസ്വചിത്രം ആണ് " *SARS* ". കൊറോണ എന്ന വൈറസ് ബാധയെ ഭീതിയോടെ അല്ല മറിച്ചു ജാഗ്രതയോടെ കാണണം എന്ന് ചിത്രം പറയുമ്പോളും ജനങ്ങൾ ഈ സാഹചര്യത്തെ അത്ര ജാഗ്രതയോടെ കാണുന്നുണ്ടോ എന്ന സംശയം ചിത്രം ഉയർ‌ത്തുന്നുണ്ട്.

 

സാധാരണക്കാരായ ജനങ്ങളുടെ ലോക്ഡൗൺ കാലത്തെ പ്രശ്നങ്ങളെക്കുറിച്ചും അറിവില്ലായ്മകളെ കുറിച്ചും ആണ് ചിത്രം ചർച്ച ചെയ്യുന്നത്.  ഈ ചിത്രത്തിൽ വേഷമിട്ടത് ജയദാസ് സൂര്യയും, ജിൻഷ സജിത്ത്‌, അതുൽ, ബിനീഷ്, ദക്ഷ സുനിലും ആണ്. സൂരജ് എസ് ആറിന്റെ  കഥയ്ക്ക്  തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ചത് താക്കോൽ, പൂഴിക്കടകൻ, വരയൻ, 6 ഹവേർസ് തുടങ്ങിയ സിനിമകളിൽ അസിസ്റ്റൻ്റ് ഡയറക്ടറായിരുന്ന വൈശാഖ് രാമനാണ് . 

 

ഈ ചിത്രത്തിന്റെ ക്യാമറ ഒരുക്കിയത് വിപിൻ നവോദയ ആണ്. ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്ന് ചിത്രീകരിച്ച ഈ ഹ്രസ്വചിത്രത്തിനു സോഷ്യൽ മീഡിയകളിൽ വൻ വരവേൽപ്പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT