മുണ്ടുരിയാതെ മിണ്ടിയുരിയാടാം; മുണ്ട് ഹ്രസ്വചിത്രം

mundu
SHARE

‘മുണ്ട്; അരയിൽ ഉറപ്പിക്കണോ, തലേൽ കെട്ടണോ, അല്ല തലവഴി മൂടി നടക്കണോ എന്നത് ഒരാളിന്റെ സ്വകാര്യതയാണ്, ഊരി പോകാതെ നോക്കുന്നതും. മുണ്ടുരിയാതെ മിണ്ടിയുരിയാടാം’. നടനും നാടക കലാകാരനുമായ നവജിത്ത് നാരായണൻ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സറ്റയർ ഹ്രസ്വചിത്രമാണ് മുണ്ട്.

ഒരു മുണ്ടിന്റെ പേരിൽ രണ്ട് പേർ തമ്മിൽ തുടങ്ങുന്ന പ്രശ്നം പൊലീസ് സ്റ്റേഷനിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സുജിത്ത് നമ്പ്യാർ. ഛായാഗ്രഹണം അനൂപ് കുമാർ ഗോപിനാഥ്. എഡിറ്റിങ് ൈവശാഖ്. സംഗീതം ജഫേത്.

ഉണ്ണിരാജ് ചെറുവത്തൂർ, രാജേഷ് ചെങ്ങമ്പുഴ, അനിൽ കുമാർ എം.വി., അനിൽകുമാർ നമ്പ്യാര്‍, സദാനന്ദൻ, അജയകുമാർ, പി.പി. കുഞ്ഞികൃഷ്ണൻ, സതീശൻ, വൽസല നാരായണന്‍ എന്നിവരാണ് അഭിനേതാക്കൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA