ADVERTISEMENT

ഒരു കൊലപാതകം, അഞ്ച് പ്രതികൾ, നീതി നടപ്പാക്കാൻ ഇറങ്ങിത്തിരിക്കുന്ന ഒരു പൊലീസ് ഓഫിസർ. മമ്മൂട്ടിയോ മോഹൻലാലോ അഭിനയിക്കുന്ന പുതിയ പൊലീസ് ചിത്രത്തിന്റെ കഥയാണെന്ന് തെറ്റിധരിക്കണ്ട. ഈ കഥയിലെ നായകനും നായികയും വില്ലനും എല്ലാം ഉറുമ്പുകളാണ്. ലോകത്താദ്യമായി ഉറുമ്പുകൾ പ്രധാന കഥാപാത്രമായി വരുന്ന ത്രില്ലർ വെബ് സീരീസ് ആണ് ‘ചെറിയ ഉറുമ്പിന്റെ വലിയ പ്രതികാരം’.  ആക്‌ഷനും റൊമാൻസും ത്രില്ലിങ് സീനുകളും നിറ‍ഞ്ഞ വെബ് സീരീസിന്റെ ആദ്യ ഭാഗം ഇതിനകം വൈറലായിക്കഴിഞ്ഞു.

 

വയനാടി കൽപ്പറ്റ സ്വദേശിയായ കെ.എസ്. വിഷ്ണുദാസിന്റേതാണ് ഉറുമ്പുകളുടെ വെബ്സീരീസ് എന്ന കിടിലൻ ഐഡിയ. ലോക്ഡൗൺ സമയത്ത് വീട്ടിലെ വരാന്തയിൽ എത്തിയ ഉറുമ്പുംകൂട്ടത്തെ നിരീക്ഷിച്ചപ്പോഴാണ് അവയെ വച്ച് ഒരു കഥ പറഞ്ഞാലോ എന്ന ചിന്ത വിഷ്ണുദാസിന് ഉണ്ടായത്. ഉടൻതന്നെ തന്റെ ക്യാമറയിൽ കുറെ ദൃശ്യങ്ങൾ ഷൂട്ട് ചെയ്തു. കുഞ്ഞ് ഉറുമ്പുകളെ വ്യക്തമായി കിട്ടുന്നതിനായി പ്രത്യേകം ലെൻസ് ഉപയോഗിച്ചായിരുന്നു ഷൂട്ടിങ്ങ്. 

 

 

പിന്നീട് ഒരു സ്ക്രിപ്റ്റ് തയാറാക്ക് അതനുസരിച്ച് ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് സംഭാഷണങ്ങൾ കൂട്ടിച്ചേർത്തു. വിഷ്ണുദാസും സിൽജി മാത്യുവും ആണ് ഉറുമ്പുകൾക്കായി ഡബ് ചെയ്തിരിക്കുന്നത്. ക്യാമറയും സംഭാഷണവും സംവിധാനവും വിഷ്ണുദാസ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. എ ടൂ സെഡ് എന്ന യൂടൂബ് ചാനലിലാണ് വെബ്സീരീസ് സ്ട്രീം ചെയ്യുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT