'തുപ്പല്ലേ തുപ്പത്താ'; കാസർകോട് നിന്നൊരു കോവിഡ് ചിരി ചിത്രം

thuppalle
SHARE

പൊതു ഇടങ്ങളിൽ തുപ്പുന്നതിനെതിരെ ബോധവൽക്കണ സന്ദേശവുമായി കാസർകോടു നിന്നൊരു ഹ്രസ്വചിത്രം. കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ അശ്രദ്ധമായി റോഡിൽ തുപ്പുന്നത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുന്ന സന്ദേശമാണ് തുപ്പല്ലേ തുപ്പത്താ എന്ന ഹ്രസ്വചിത്രം പങ്കുവയ്ക്കുന്നത്. വെറും ഏഴു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത കാസർകോട് പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. കോവിഡു കാലത്ത് പണിയൊന്നുമില്ലാതെ വെറുതെ വർത്തമാനം പറഞ്ഞിരിക്കുന്ന രണ്ടു സുഹൃത്തുക്കളാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. കോവിഡ് എന്ന മഹാമാരിയെക്കുറിച്ച് കൃത്യമായ ധാരണകളില്ലാത്ത ഇവർ അശ്രദ്ധമായി പൊതു ഇടങ്ങളിലൂടെ നടക്കുകയും തുപ്പുകയും ചെയ്യുന്നു. ഈ ശീലം മാറ്റാൻ ഇവർ നിർബന്ധിതരായിത്തീരുന്ന സാഹചര്യമാണ് ഹ്രസ്വചിത്രം പങ്കുവയ്ക്കുന്നത്.   

കാസർകോടിന്റെ നാടൻ ഭാഷയും നർമം വിരിയുന്ന സംഭാഷണങ്ങളും ചിത്രത്തെ രസമുള്ള അനുഭവമാക്കുന്നു. മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന മറിമായത്തിലൂടെ ശ്രദ്ധേയനായ ഉണ്ണിരാജ് ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉണ്ണിരാജിനൊപ്പം അനീഷ് ഫോക്കസും മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഉണ്ണിരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. അരുൺ നടക്കാവ്, അനീഷ് ചായോത്ത്, ഷൈനി വിജയൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സുജേഷ് ഉദിനൂർ, അജേഷ് ചായ്യോത്ത്, അഖിൽരാജ്, വിനീഷ് ചെറുകാനം, പ്രസൂൺ പ്രസു, അജയൻ വർണന എന്നിവരാണ് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്. എകെവി മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA