ADVERTISEMENT

മരടിലെ അനധികൃത ഫ്ലാറ്റുകൾ പൊളിച്ചു നീക്കിയപ്പോൾ ജീവിതവും പ്രതീക്ഷയും നഷ്ടപ്പെട്ട അവിടത്തെ അന്തേവാസികളുടെ കഥ പറയുന്ന ഹ്രസ്വ ചിത്രമാണ്  സ്കെച്ചസ് ഓഫ് ലൈഫ്. ( ജീവിത ചിത്രങ്ങൾ ). പ്രശസ്ത സംവിധായകനായ ആഷിക് അബുവിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. അരവിന്ദൻ നെല്ലുവായാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. രാജേഷ് ബി മേനോനാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. അരുൺ ജോർജ് കെ ഡേവിഡാണ് ഛായാഗ്രഹണം.

 

പശ്‌ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ബിഷോയ് അനിയനും എഡിറ്റിംഗ് ആനന്ദ് രാമദാസുമാണ് നിർവ്വഹിച്ചിരിക്കുന്നത്. അഭിനയിച്ചിരിക്കുന്നവർ എല്ലാവരും പുതുമുഖങ്ങളാണ്. വിനു വി നായർ , ബിന്ദു ലേഖ , ദീപ അലക്സ് , മധുസൂദനൻ കോഴിക്കോട് , സത്യ മൂർത്തി സുബ്രഹ്മണ്യൻ , അനിൽ കൃഷ്ണൻ , രാജേഷ് മേനോൻ , കൃഷ്ണൻ ,  ജിത രാജേഷ് എന്നിവരും ബാല താരങ്ങളായി ലക്ഷ്മി ഷിബു , നൂപുര സുരേന്ദ്രൻ , അനാമിക , അമൽ അരവിന്ദൻ , മഹാ ശ്വേതാ , ഗൗതം ആർ മേനോൻ , അഭിനവ് തോപ്പിൽ ,   ഗൗരി ആർ മേനോൻ , മേരി ആൻ ജേക്കബ് , ഹൃദ്യ ആർ നായർ തുടങ്ങിയവരും അഭിനയിക്കുന്നു.  അരവിന്ദൻ ഫേസ് ഗാലറിയാണ് നിർമ്മാണം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT