ലോക്ഡൗൺ കാലത്ത് പ്രണയം പറ‍ഞ്ഞ് ഒരു ഹ്രസ്വചിത്രം: വിഡിയോ

short-film-new
SHARE

ലോക്ക്ഡൌൺ കാലത്ത് തോമാച്ചായന്റെ കാർത്തുമ്പി എന്ന ഒരു കുഞ്ഞു സിനിമയുമായി എത്തിയിരിക്കുകയാണ് കുന്നംകുളത്തുള്ള ചില ചെറുപ്പക്കാർ. ‌തൊണ്ണൂറ് കാലഘട്ടങ്ങളിലെ പ്രണയകഥാ സന്ദർഭങ്ങളിലൂടെ കഥ പറയുന്ന ചിത്രത്തിൽ ഇൗ കാലഘട്ടത്തിലെ പ്രണയവും വിലയിരുത്തുന്നു. 

പഴയകാല പ്രണയങ്ങളെ ഓർമപ്പെടുത്തുന്ന തരത്തിലുള്ള ഇതിലെ പാട്ടുകളും,  ഇതിനോടകം സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ ഹിറ്റായിക്കൊണ്ടിരിക്കുകയാണ് . ഇറങ്ങി മൂന്നു ദിവസത്തിനകം തന്നെ പ്രേക്ഷകഹൃദയങ്ങൾ ഏറ്റെടുത്ത ഈ ഹ്രസ്വചിത്രം തീർച്ചയായും കുടുംബങ്ങൾക്ക് ഇഷ്ടപെടുന്ന രീതിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

മൈഗ്രെസ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോൺ ജോസ് തിരക്കഥയെഴുതി സാജൻ ആന്റണി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് നിഖിൽ പ്രഭ ആണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA