ADVERTISEMENT

രാജേഷ് മോഹൻ രചനയും സംവിധാനവും നിർവഹിച്ച പെൻസിൽ ബോക്സ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. വെള്ളിമൂങ്ങ എന്ന സിനിമയുടെ തിരക്കഥാകൃത്തായ ജോജി തോമസും രാജേഷും ചേർന്ന് നിർമിച്ചിരിക്കുന്ന ഇൗ ചിത്രം ഒരു പെൺകുട്ടിയുടെ പ്രതിരോധത്തിന്റെ കഥയാണ് പറയുന്നത്. 

 

തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്ന രണ്ട് പേരിൽ നിന്ന് സ്വയം പ്രതിരോധം തീർക്കുന്ന ഒരു പെൺകുട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. സംഭാഷണങ്ങളില്ല എന്നത് ഇൗ ഹ്രസ്വചിത്രത്തിന്റെ പ്രത്യേകതയാണ്. സംഗീതം മിറാജ് ഖാലിദും എഡിറ്റിങ് ജുനൈദും നിർവഹിച്ചിരിക്കുന്നു. ക്യാമറ, അജയ് ഫ്രാൻസിസ് ജോർജ്. ബാലതാരം ആഞ്ജലീന അബ്രാഹമാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT