ഒരു പ്രവാസിയുടെ വീർപ്പുമുട്ടൽ; ‘അകലം’ ഹ്രസ്വചിത്രം

akalam-short-film
SHARE

കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലെ സാമൂഹ്യ ദുരിതങ്ങൾ പ്രമേയമാകുന്ന ‘അകലം’ എന്ന ഹ്രസ്വചിത്രം പ്രേക്ഷകർക്കു മുന്നിലെത്തി. എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം എൻ. അരുൺ സംവിധാനം ചെയ്ത  ചിത്രത്തിന്റെ കഥ സംവിധായകനും പ്രൊഫ. പാർവതിചന്ദ്രനും ചേർന്ന് ഒരുക്കിയിരിക്കുന്നു.

ചലച്ചിത്ര സംവിധായകരായ എം.എ. നിഷാദ്, സോഹൻസീനു ലാൽ, നടി സരയു മോഹൻ എന്നിവരാണ്  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിദേശത്തുനിന്നും വരുന്ന ഹരി എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് നിഷാദ് കാഴ്ചവയ്ക്കുന്നത്. എല്ലാവരെയും ആത്മാർത്ഥയി സഹായിക്കുവാനും സ്നേഹിക്കുവാനും മനസ്സ് കാണിച്ച പ്രവാസി കൊറോണ സമയത്തു നാട്ടുകാരുടെ വില്ലനായി മാറിയ കഥ അകലം പറയുന്നു. വിനു പട്ടാട്ട് ക്യാമറയും അഖിൽ എ.ആർ എഡിറ്റിംഗും മിനീഷ് തമ്പാൻ സംഗീതവും നിർവഹിച്ചിരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA