ഒരു ക്വാറന്റീൻ വിചാരണ; ഹ്രസ്വചിത്രവുമായി നടി സൗപർണിക

souparnika
SHARE

ഈ ലോക്ഡൗൺ ദിനത്തിൽ ഹ്രസ്വചിത്രം സംവിധാനം ചെയ്ത് ശ്രദ്ധ നേടുകയാണ് നടി സൗപർണിക സുഭാഷ്. സിനിമ–സീരിയല്‍ രംഗത്തു പ്രശസ്തയായ നടി ഇതാദ്യമായാണ് ഈ മേഖലയിൽ കൈ വയ്ക്കുന്നത്. ഒരു ക്വാറന്റീൻ വിചാരണ എന്നു പേരിട്ടിരിക്കുന്ന ചിത്രം ‘കൊറോണ’യുടെ അറസ്റ്റും തുടർന്നുള്ള വിചാരണകളുമൊക്കെ രസകരമായി പറഞ്ഞുപോകുന്നു.

സൗപർണിക തന്നെയാണ് സംവിധാനവും എഡിറ്റിങും ഡയലോഗും നിർവഹിച്ചിരിക്കുന്നത്. അഭിനയിച്ചിരുക്കുന്നവരെല്ലാം കുടുംബാംഗങ്ങൾ. ബന്ധുവായ വിശ്വാസ് െക. സുരേഷിന്റേതാണ് കഥ.

വലിയ അവകാശവാദങ്ങളൊന്നും സൗപർണികയ്ക്കില്ല. കുട്ടികൾക്കും മറ്റുമൊരു പ്രചോദനമാകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചിത്രം ചെയ്തിരിക്കുന്നത്. 

അഭിനയിച്ചിരിക്കുന്നവരെല്ലാം പല ജില്ലകളിലിരുന്ന് അവരവരുടെ മൊബൈലിൽ ഷൂട്ട് ചെയ്ത് വിഷ്വൽസ് അയയ്‌ക്കുകയായിരുന്നു. ഡബ്ബിങ് പോലും മൊബൈലിലൂടെ ആയിരുന്നുവെന്ന് സൗപർണിക പറയുന്നു. 

ഏകദേശം അറുപത്തിയഞ്ച് സീരിയലുകളിൽ അഭിനയിച്ച സൗപർണിക പൊന്നൂഞ്ഞാൽ എന്ന സീരിയലിലൂടെയാണ് ഈ രംഗത്ത് തന്റെ ചുവട് ഉറപ്പിക്കുന്നത്. ഭാര്യ എന്ന സീരിയലിലെ ലീന എന്ന കഥാപാത്രവും ഏറെ ജനപ്രീതി നേടി. ലോക്ഡൗൺ കാലത്ത് ബാലാജി ശർമ സംവിധാനം ചെയ്ത് ഹ്രസ്വചിത്രത്തിലും താരം അഭിനയിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA