ADVERTISEMENT

കോവിഡ് പ്രതിസന്ധികൾക്കിടയിൽ ആരോഗ്യപ്രവർത്തകരും അവരുടെ കുടുംബങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുന്ന ഹ്രസ്വചിത്രമാണ് ഹൃദയപൂർവം. ഏറെ ഹൃദയ സ്പർശിയായ ഈ ഹ്രസ്വചിത്രത്തിന് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അയർലൻഡ് മലയാളിയായ ദിബു മാത്യു ആണ്.  

 

‘നമുക്കറിയാം പകർച്ചവ്യാധികളും ദുരന്തങ്ങളും ഉണ്ടാകുമ്പോൾ മാലാഖമാർ എന്ന് വിളിച്ചു പുകഴ്ത്തുന്നതല്ലാതെ ആ കാലഘട്ടത്തിൽ അവരും അവരുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച് ആരും ഓർക്കാറില്ല. അങ്ങനെ ഓർക്കുന്നുണ്ടെങ്കിൽ  ഈ ലോക്ഡൗൺ കാലത്തു ബോറടി മാറ്റാനായി ആരും അനാവശ്യമായി പുറത്തിറങ്ങാൻ ശ്രമിക്കില്ല. ഏറ്റവും കുറഞ്ഞത് ഈ ലോക്ക് ഡൌൺ കാലത്തു നമുക്ക് നമ്മുടെ കുടുംബാംഗങ്ങളോടൊപ്പം ഒരുമിച്ചിരിക്കാൻ സാധിക്കാറുണ്ട്. എന്നാൽ അവർക്കതിന് കഴിയാറില്ല.’–ദിബു പറയുന്നു.

 

ഡ്യൂട്ടി കഴിഞ്ഞു മടങ്ങിവന്നാൽ പ്രത്യേകിച്ച് കോവിഡ് രോഗികളെ ചികിൽസിച്ചിട്ടു വന്നാൽ അവർ സെല്‍ഫ് ഐസൊലേറ്റ് ചെയ്യാറാണ് പതിവ് .  അവരനുഭവിക്കുന്ന ഈ ബുദ്ധിമുട്ടുകളൊക്കെ വളരെ ഹൃദയസ്പര്ശിയായി ഈ ഹൃസ്വ ചത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.  നമുക്ക് ഈ രോഗം പിടിപെടാതിരുന്നാൽ മാത്രമേ അവർക്കും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുവാൻ സാധിക്കുകയുള്ളു. അതുകൊണ്ടു അനാവശ്യമായി പുറത്തിറങ്ങാതെ സാമൂഹിക അകലം പാലിച്ചും ഗവണ്മെന്റ് തരുന്ന നിർദേശങ്ങൾ പൂർണമായും അനുസരിച്ചും കൊണ്ട് നമ്മുടെ ആരോഗ്യ പ്രവത്തകരോടുള്ള ഉത്തരവാദിത്വം നിറവേറ്റാം .

 

ഈ ലോക്ക്ഡൗൺ കാലത്തെ  പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ വളരെ മനോഹരമായി ചിത്രീകരിക്കുവാൻ ഇതിന്റെ അണിയറ പ്രവത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT