ആരോഗ്യത്തിന് ഹാനികരം; ശ്രദ്ധനേടി വിഡിയോ

anu-mohan-video
SHARE

പുകയില വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പൊതു അവബോധം വളർത്തുന്നതിന് ഒരു കൂട്ടം യുവസംവിധായകര്‍ ചേർന്നൊരുക്കിയ വിഡിയോ ശ്രദ്ധനേടുന്നു. ടൈം ആൻഡ് ടൈഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഒരു കൊച്ചു വിഡിയോ ലോക്ഡൗൺ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സീറോ ബജറ്റിൽ ചുരുങ്ങിയ സമയത്തിലും ഉപാധികള്‍ പാലിച്ചുമാണ് ചിത്രീകരിച്ചിരിക്കുന്നത്. 

സിനിമ മേഖലയിൽ പ്രമുഖ സഹ സംവിധായകരായ ലിബൻ സേവ്യർ - മൻസൂർ റഷീദ് ആണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. പ്രമുഖ യുവനടൻ അനു മോഹൻ അഭിനയിച്ചിരിക്കുന്നു. 

ഛായാഗ്രഹണം ജിക്കു ജേക്കബ് പീറ്ററാണ്. എഡിറ്റിങ്, മ്യൂസിക്, സൗണ്ട് മിക്സ്, ഡിസൈൻ പോലുള്ളവ വിവിധ ജില്ലയിൽ നിന്നുകൊണ്ട്  അവരവരുടെ വീടുകളിൽ ആണ് പൂർത്തിയാക്കിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA