വരുമാനമില്ലാത്ത ‘നടന്റെ’ അവസ്ഥ; ഹ്രസ്വചിത്രവുമായി വിനോദ് കോവൂർ

kovoor
SHARE

ലോക്ഡൗൺ കാലത്ത് കലാകാരന്മാരുടെ അവസ്ഥയുടെ നേർക്കാഴ്ച പറയുകയാണ് ‘ആർടിസ്റ്റ്’ എന്ന ഹ്രസ്വചിത്രം. നടൻ വിനോദ് കോവൂർ ആണ് സംവിധാനം. ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നതും വിനോദ് തന്നെ.

ലോക്ഡൗൺ മൂലം സിനിമയോ പരിപാടികളോ ഇല്ലാതെ ബുദ്ധിമുട്ടുന്ന കലാകാരന്റെ വീട്ടിലേയ്ക്കാണ് ഈ ചിത്രം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. വിനോദിന്റെ അഭിനയപ്രകടനമാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണം.

സേതുമാധവൻ ആണ് തിരക്കഥ. ഛായാഗ്രഹണവും എഡിറ്റിങും അഷ്റഫ് പാലാഴി. പശ്ചാത്തലസംീതം സായി ബാലൻ. നിർമാണം എം.സി. ശിവദാസ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA