ഒരു കൊറോണക്കാലത്ത്; ഹ്രസ്വചിത്രം

oru-corona
SHARE

പ്ലാനറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫാരിസ്, ആബിദ് എന്നിവർ നിർമാണവും റഫീഖ് പട്ടേരി ഛായാഗ്രഹണവും നൈഷാബ് ആമയം രചനയും സംവിധാനവും നിർവ്വഹിച്ച "ഒരു കൊറോണക്കാലത്ത് " എന്ന ഹ്രസ്വ ചിത്രം പ്രശസ്ത ചലച്ചിത്ര താരം ഗിന്നസ് പക്രുവിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസായി. ഇൻഷ, ജാഫർ എന്നിവരാണ് അഭിനേതാക്കൾ.

മനുഷ്യൻ അത്രമേൽ ദുരിതപൂർണ്ണമായ ജീവിതത്തിലേക്ക് എടുത്തെറിയപ്പെട്ട ഒരു കാലഘട്ടത്തിന്റെ സാക്ഷ്യമാണീ ചിത്രം. ഒരച്ഛന്റെയും മകളുടെയും ജീവിതമുഹൂർത്തങ്ങളിലൂടെയാണീ ചിത്രത്തിന്റെ സഞ്ചാരം. ലോകം വിശാലമായപ്പോൾ , നാം ആഘോഷങ്ങളിലൂടെ ജീവിതത്തെ നിറം പിടിപ്പിച്ചു. എന്നാൽ നമുക്കിടയിൽ ഇന്ന് ആ നിറങ്ങളെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. നാളെയുടെ വിശപ്പിലേക്ക് അന്നം തേടുന്ന ശരാശരി മനുഷ്യനായി നാം മാറി. എന്നാൽ അതുപോലുമില്ലാതെയും ചിലർ നമുക്കിടയിലുണ്ടന്ന ഓർമ്മപ്പെടുത്തൽ കൂടിയാണീ ചിത്രം.

ബാനർ - പ്ലാനറ്റ് പ്രൊഡക്‌ഷൻസ്, രചന , സംവിധാനം - നൈഷാബ് ആമയം, നിർമ്മാണം - ഫാരിസ്, ആബിദ്, ഛായാഗ്രഹണം - റഫീഖ് പട്ടേരി, എഡിറ്റിംഗ് - വിപിൻ വിസ്മയ , പ്രൊ: കൺട്രോളർ - കാസിം ആമയം, ഡിസൈൻ - ജംഷീർ യെല്ലോക്യാറ്റ്സ്, റിക്കോർഡിങ് - ഫിറോസ് നാകൊല , പി ആർ ഓ - അജയ് തുണ്ടത്തിൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA