1948ല്‍ നിന്ന് 2019ലേക്കൊരു ടൈം ട്രാവൽ; വൈറലായി ഹ്രസ്വചിത്രം

makaram
SHARE

ഹോളിവുഡ് സിനിമകളിൽ കണ്ടുശീലിച്ച ടൈം ട്രാവൽ പ്രമേയമാക്കി ഒരു മലയാള ഹ്രസ്വചിത്രം. ടൈം മെഷീന്‍ ഉപയോഗിച്ച് 1948ല്‍നിന്ന് 2019ലേക്ക് സഞ്ചരിക്കുന്ന സമയസഞ്ചാരികളായ ദമ്പതിമാരുടെ കഥ പറയുകയാണ് മകരം 20, 1194 എന്ന ഹ്രസ്വചിത്രം. ശ്യാം നാരായണന്‍ ടി.കെ. ആണ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, അള്ളു രാമേന്ദ്രന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനീത് വാസുദേവന്‍, അനുശ്രീ മാധവന്‍, തരുണ്‍ പരമേശ്വരന്‍, നാരായണന്‍ നമ്പൂതിരി, ഗീത എ.കെ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം എം.ടി വിനീത് ഭാസ്‌കര്‍, സംവിധാനസഹകരണം ചിന്തു ജോസ്, എഡിറ്റിങ് മുഹ്‌സിന്‍ പി.എം, പശ്ചാത്തലസംഗീതം വിഷ്ണു ശിവശങ്കര്‍, ശബ്ദസന്നിവേശം അഖില്‍ അനില്‍കുമാര്‍, ചമയം നീനു പയ്യാനക്കല്‍ എന്നിവര്‍ നിര്‍വഹിച്ചിരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA