സന്ദേശമാണ് ഈ ‘ഫോൺ കോൾ’

phone-call
SHARE

ഒരു ഫോൺ കോളിലൂടെ ഒരു വലിയ സന്ദേശം മനുഷ്യ മനസ്സുകളിലേക്ക്. അതാണ്‌ വൈ.എസ് ജയസോമയുടെ ഫോൺ കാൾ എന്ന ഹ്രസ്വചിത്രം പറയുന്നത്. ഷോർട് ഫിലിമിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ചിരുന്നത് ജയസോമയാണ്. പ്രശസ്ത നാടക രചയിതാവും തിരക്കഥാകൃത്തും ആയ ശ്രീ. എസ്.എൽ. പുരം സദാനന്ദന്റെ രണ്ടാമത്തെ മകൻ ആണ് വൈ.എസ്. ജയസോമ. അച്ഛനായ എസ് എൽ പുരം സദാനന്ദന്റെ ഓർമകൾക്ക് മുന്നിൽ സമർപ്പിച്ചു കൊണ്ടാണ് ഈ ഷോർട് ഫിലിം തുടങ്ങുന്നത്.

ഈ കൊറോണ കാലത്ത് നമ്മൾ മറന്നു പോകുന്നതും മനഃപൂർവം മറക്കുന്നതുമായ ഒരു ശക്തമായ വിഷയം ഈ ചിത്രത്തിലൂടെ ജനമനസ്സിൽ എത്തിക്കാനുള്ള ശ്രമം ആണ് ഫോൺ കാൾ എന്ന ഈ കൊച്ചു സിനിമ. ലോക്ഡൗൺ ഒരു ആഘോഷം ആക്കിയവർക്കുള്ള മുഖമടച്ചുള്ള അടിയാണ് ഈ സിനിമ. രണ്ടുപേർ മാത്രമുള്ള ഈ ഷോർട് ഫിലിം

വൈഎസ് ജയസോമ പ്രൊഡക്‌ഷൻസിന്റെ ബാനറിൽജയഭദ്രയും ജയനന്ദയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

അഭിനേതാക്കൾ അജിത് എസ് നായർ. വൈ.എസ്. ജയസോമ. കോ. ഡയറക്ടർ ബീന ജയസോമ. ക്യാമറ ബൈജു ക്ലാസ്സിക്‌, എഡിറ്റിങ്ജിബിൻ ആനന്ദ്, മ്യൂസിക്‌ സുനിലാൽ,സ്റ്റുഡിയോ, മിക്സിങ് അനൂപ്‌ ആനന്ദ്. ഡബ്ബിങ് സജി പൊന്നൻ. സബ്‌ടൈറ്റിൽ രാജശ്രീ വിശ്വനാഥൻ. മീഡിയ ഡിസൈൻ ശ്രുതി മോൻ. അസ്സോസിയേറ്റ് ക്യാമറ - അഖിൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA