'ഓണ്‍ലൈന്‍ ക്ലാസ് തമാശകള്‍'; തരംഗമായി വിഡിയോ

online-calss
SHARE

ലോക്ഡൗണിനെ തുടർന്ന് ഒാൺലൈൻ ക്ലാസുകളിലാണ്​ ഇപ്പോൾ വിദ്യാർഥികളെല്ലാം. ക്ലാസ്​റൂമുകളിൽ നടക്കുന്ന തമാശകളേക്കാൾ ഏറെ ഒാൺലൈൻ ക്ലാസുകളിൽ നടക്കുന്നുണ്ടെന്നതിന് തെളിവായിരുന്നു സമീപ കാലത്ത്​ സോഷ്യൽ മീഡിയകളിൽ പ്രചരിച്ച പല വിഡിയോകളും. അത്തരത്തിൽ ഒരു ഒാൺലൈൻ ക്ലാസിൽ നടക്കുന്ന ചില തമാശകൾ കോർത്തിണക്കി വിഡിയോ ഒരുക്കിയിരിക്കുകയാണ് ഒരു കൂട്ടം പ്രവാസികളായ കലാകാരൻമാർ.

യുഎഇയിലെ റേഡിയോ അവതാരകരായ നൈസലും മുഹാദ് വെമ്പായവുമാണ് വീഡിയോയുടെ ശിൽപികള്‍. രചനയും സംവിധാനവും പ്രധാന കഥാപാത്രങ്ങളുടെ അവതരണവുമൊക്കെ ഇവര്‍ തന്നെ. ശ്രീകുമാർ കാമറയും അജി കടയ്ക്കല്‍ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. നേരത്തേ നാടകരചനക്കും, നാടകഗാന രചനക്കും സംസ്ഥാന സർക്കാറിന്റെ നാടക പുരസ്കാരം നേടിയ കലാകാരനാണ് മുഹാദ് വെമ്പായം.

സിനിമ ചെയ്യുക എന്ന  ആഗ്രഹത്തോടെ ഒരുമിച്ചു കൂടിയതാണ് ഇരുവരും. സിനിമാമോഹ ചര്‍ച്ചകളുടെ ഇടവേളയില്‍ ഈ ലോക്ഡൗണ്‍ സമയത്തെ അധിക സമയത്തെ എങ്ങനെ ക്രിയേറ്റീവ് ആയി ഉപയോഗപ്പെടുത്താം എ ചിന്തയാണ് ബ്രാന്‍ഡ്- ഇ എ ആശയവും ഓൺലൈന്‍ ക്ലാസ് തമാശകള്‍ എ വെബ്  കോമഡി എപ്പിസോഡും. 

ആര്‍ ജെ കാര്‍ത്തിക്, ആര്‍ ജെ ദീപ,റേഡിയോ പ്രൊഡ്യൂസർ  അരവിന്ദ് ഗോപിനാഥ് , ശ്യാം, ഭരത്, മഞ്ജു, പ്രദീപ്,മെൽവിൻ , രേഷ്മ,മാസ്റ്റര്‍ ഇലാന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ഖത്തര്‍, യുഎഇ , അമേരിക്ക, എന്നീ രാജ്യങ്ങളിലെ മലയാളി പ്രവാസികളും, കേരളത്തിലെ വിവിധ ഇടങ്ങളിലെ അഭിനേതാക്കളും അഭിനയിച്ചിട്ടുണ്ട് എങ്കിലും സംവിധയകരോ അഭിനേതാക്കളോ എല്ലാവരും പരസ്പരം നേരിട്ട് കണ്ടിട്ട് പോലുമില്ല. ഓണ്‍ലൈന്‍ ക്ലാസുകളുടെ വിവിധ തമാശ എലമെന്റുകളെ ഫോണിലും വിഡിയോ കോളുകളിലും കൂടി ബോദ്ധ്യപ്പെടുത്തി അഭിനയിപ്പിച്ച് എഡിറ്റ് ചെയ്ത് ഒന്നാക്കി മാറ്റുക എന്നത് വളരെ ശ്രമകരമായിരുന്നു എന്നും ആ എഫര്‍ട്ട് ജനങ്ങള്‍ ഏറ്റെടുത്ത് തുടങ്ങിയതില്‍ സന്തോഷമുണ്ട് എന്നും അവര്‍ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA