ഇനിയുള്ള ഭൂമി ഇങ്ങനെയോ?; ചർച്ചയായി ‘റിസറക്‌ഷൻ’

resurrection
SHARE

ഈ ലോക്ഡൗൺ കാലത്ത്‌ ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്നൊരുക്കിയ ഹ്രസ്വചിത്രം 'റിസറക്‌ഷൻ', ഷോർട്ട്‌ ഫിലിം മേഖലയിൽ പുതിയൊരു അധ്യായത്തിനു തുടക്കം കുറിക്കുകയാണു. കൊറോണ പോലൊരു മഹാമാരിക്ക്‌ ശേഷം മനുഷ്യർ തങ്ങളുടെ ജീവിത രീതിയിൽ വരുത്തേണ്ടുന്ന ഒരു ആശയമാറ്റത്തെ പറ്റിയാണു ഈ 8 മിനിറ്റ്‌ ഷോർട്ട്‌ ഫിലിം ചർച്ച ചെയ്യുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് വിഷ്ണു ടി.ആർ. എന്ന 21കാരനാണ്. 

അടുത്ത ഒരു തലമുറ പൂർണ്ണമായും ഇത്തരമൊരു ലോക്ഡൗൺ കാലത്താണു ജനിച്ച്‌, ജീവിക്കേണ്ടി വരുന്നതെങ്കിലോ എന്ന ആശങ്കയിൽ നിന്നാണു റിസറക്‌ഷന്റെ പിറവി. ധാരാളം ലൊക്കേഷനുകളോ, ഏറെ കഥാപാത്രങ്ങളോ ഇല്ലെങ്കിലും സാങ്കേതികവിദ്യയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും അണിയറക്കാർ തയ്യാറായിട്ടില്ല. പൂർണ്ണമായും സിങ്ക്‌ സൗണ്ട്‌ റെക്കോർഡ്‌ ചെയ്ത ചിത്രം അനാമോർഫിക്‌ റേഷ്യോയിലാണു ഷൂട്ട്‌ ചെയ്തിരിക്കുന്നത്‌. 

ഇതിനോടകം തന്നെ മലയാള സിനിമയിലെ പ്രമുഖ സംവിധായകരും, അഭിനേതാക്കളും, സാങ്കേതിക പ്രവർത്തകരും കണ്ട്‌ പ്രശംസയറിയിച്ച ചിത്രം ജൂലൈ ഏഴാം തീയതി ദുൽഖർ സൽമാൻ തന്റെ യൂട്യൂബ്‌ ചാനലിലൂടെ റിലീസ്‌ ചെയ്തു. നബു ഉസ്മാൻ ചിത്രസംയോജനം‌ നിർവ്വഹിച്ചിരിക്കുന്നു. പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത്‌ ക്രിസ്റ്റോ സേവ്യർ ആണു. സംവിധായകനായ ലിയോ തദേവൂസിന്റെ മകൾ ലില്ലിസ്‌ എൽ. തദേവൂസ്‌, ഐറിൻ ജോസ്‌ എന്നിവരാണു ആണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്‌.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA