ചൈനീസ് കളിപ്പാട്ടം വേണ്ട; ഇതൊരു ഇന്ത്യൻ പ്രതികാരം

indianchina
SHARE

ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാൻ ഒരു സാധാരണക്കാരന് എന്തുചെയ്യാനാവും? അങ്ങനെയൊരു കഥയുമായാണ് ഒരു ഇന്ത്യന്‍ പ്രതികാരം എത്തുന്നത്. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരണത്തിലൂടെ നന്മയിൽ കുതിർന്ന ഒരു സാധാരണക്കാരന്‍റെ കഥ പറയുന്ന ഹ്രസ്വ ചിത്രം ചർച്ചയായി കഴിഞ്ഞു.

സാധാരണ ജനങ്ങളുടെ പ്രതിനിധിയായ ലോട്ടറി വിൽപ്പനക്കാരൻ. മകൻ പറഞ്ഞ ആഗ്രഹം നടത്തിക്കൊടുക്കാനുള്ള നെട്ടോട്ടത്തിൽ അദ്ദേഹം പണത്തേക്കാൾ മുറുകെപ്പിടിക്കുന്ന ഒന്നുണ്ട്; രാജ്യസ്നേഹം. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരണത്തിലൂടെ നന്മയിൽ കുതിർന്ന ഒരു സാധാരണക്കാരന്‍റെ കഥ പറയുന്ന ഹ്രസ്വ ചിത്രം 'ഒരു ഇന്ത്യന്‍ പ്രതികാരം' ശ്രദ്ധേയമാവുന്നു. ഹനീഫ് കലാഭവൻ ആണ് മുഖ്യവേഷം ചെയ്തിരിക്കുന്നത്.

ചൈനീസ് ഉത്പന്നങ്ങളും ടിക്ക് ടോക്ക് പോലുള്ള ചൈനീസ് ആപ്പുകളും നിരോധിച്ചു രാജ്യം ശക്തമായി പ്രതിരോധം തീർക്കുകയാണ്. ഈ ഒരു ഏറ്റുമുട്ടലില്‍ ഓരോരുത്തര്‍ക്കും എന്ത് ചെയ്യാന്‍ പറ്റും എന്ന് ഏറ്റവും ലളിതമായി കാണിച്ചു തരികയാണ് 'ഇന്ത്യന്‍ പ്രതികാരം' എന്ന ഈ ഷോര്‍ട്ട്ഫിലിം.

നിങ്ങളും അണിചേരും ഈ ഇന്ത്യന്‍ പൗരനൊപ്പം' എന്ന ക്യാപ്ഷന്‍ ഈ ഷോര്‍ട്ട്ഫിലിം കാണുന്നവര്‍ക്ക് ശരിയാണെന്ന് തോന്നുന്ന രീതിയിലാണ് ഈ അവതരണം. മഹേഷ് ശര്‍മ്മ കഥയെഴുതി സംവിധാനം ചെയ്ത് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ഹനീഫ് കലാഭവന്‍, മാസ്റ്റര്‍ അമര്‍നാഥ് എസ്. എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഒട്ടേറെ ചിത്രങ്ങളിലൂടെ സുപരിചിതനായ കലാഭവന്‍ ഹനീഫിന്‍റെ അഭിനയവും ലളിതവും പ്രധാനവുമായ ആശയവുമാണ് ഈ ഷോര്‍ട്ട് ഫിലിമിനെ ശ്രദ്ധേയമാക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA