ADVERTISEMENT

അമേരിക്കൻ മലയാളികളായ ഒരു കൂട്ടം ചെറുപ്പക്കാർ സിനിമാ വ്യവസായത്തെ പൈറസിക്കെതിരെ പ്രതികരിച്ചുകൊണ്ട് അണിയിച്ചൊരുക്കിയ ഹ്രസ്വചിത്രം "ഒരു അമേരിക്കൻ സിനിമാ പ്രേമി' പ്രേക്ഷക പ്രീതി നേടി മുന്നേറുന്നു.  ഒരുപാട് പേരുടെ അധ്വാനത്തിന്‍റേയും വിയർപ്പിന്റെയും ഫലമാണ് ഓരോ സിനിമയും. അതുകൊണ്ട് ചലച്ചിത്രങ്ങൾ വില കൊടുത്തു തന്നെ കാണണമെന്നന്ന് ഈ ചിത്രത്തിലൂടെ അണിയറ പ്രവർത്തകർ പറഞ്ഞുവയ്ക്കുന്നു.ചിത്രത്തിൽ മനുഷ്യർക്ക് പുറമെ ഒരു എലിയും അഭിനയിച്ചിട്ടുണ്ട്. ഗ്രാഫിക്സിന്‍റെ സഹായം ഇല്ലാതെയാണ് എലിയുടെ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.

 

ഫിലിപ്സൺ മുടക്കോടിയിൽ എന്ന നവാഗത സംവിധായകനാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. കേരൾ ടിവി ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം സന്തോഷ് ചക്കുങ്കൽ, ഷോൺ തോപ്രത് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ.

 

അബ്രഹാം മകിൽ, രാജൻ തോമസ്, ഫിലിപ്‌സൺ മുടക്കോടിയിൽ, മീനു എലിസബത്ത് മാത്യു, ജിജു മുട്ടം, ജേക്കബ് പറമ്പേട്ട്, ജോകുട്ടി തോമസ്, നിതിൻ ടി.വർഗീസ് എന്നിവരാണ് ചിത്രത്തിൽ വേഷമിടുന്നത്. ഹരിദാസ് തങ്കപ്പൻ, ജ്യോതിക്ക്‌, ബിജീഷ് മാത്യു, ജോമി ഫ്രാൻസിസ്, ജിജി പി.സ്കറിയ, സഞ്ചു മാത്യു തുടങ്ങി ഡാലസിലെ ഒരുപറ്റം ചെറുപ്പക്കാർ ചിത്രത്തിന്‍റെ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com