ADVERTISEMENT

ഡി.ശിവൻ എന്ന പോസ്റ്റ്മാന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ തപാൽക്കാരൻ‌ എന്ന ഡോക്യുമെന്ററി ചിത്രം ശ്രദ്ധനേടുന്നു. വാഹനങ്ങൾക്ക് അപ്രാപ്യമായ കുന്നും മലയും വനവും താണ്ടി, വന്യ മൃഗങ്ങളെപ്പോലും വകവയ്ക്കാതെ നിത്യേന പതിനഞ്ച് കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് പ്രിയപ്പെട്ടവരുടെ സന്ദേശങ്ങളും കൃത്യതയോടെ കൈമാറുന്ന മനുഷ്യൻ.

 

മികച്ച അവതരണവും ക്യാമറയും ഡോക്യുമെന്ററിയെ മികവുറ്റതാക്കുന്നു.മലയാളികളായ അർജുൻ ഡേവിസ്, ആനന്ദ് രാമകൃഷ്ണൻ, അർജുൻ കൃഷ്ണ എന്നിവരാണ് ഈ ഡോക്യുമെന്ററി ചിത്രത്തിന്റെ സംവിധായകർ. ക്യാമറ കെെകാര്യം ചെയ്തതും ഇവർ തന്നെ.

 

25 വർഷത്തോളം അദ്ദേഹം സ്റ്റാമ്പ് കലക്ടറായി ജോലി ചെയ്ത ശിവൻ വിരമിക്കാൻ കുറച്ചു വർഷങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് പോസ്റ്റ്മാനായി സേവനമനുഷ്ഠിക്കുന്നത്.

 

ഷോല ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. എഡിറ്റിങ് കളർ ​ഗ്രേഡിങ്- ആനന്ദ് രാമകൃഷ്ണൻ, ‍ഡ്രോൺ- ബാലമുരു​കർ കുമാർ, ബി.ജി.എം- ഓഡിയോകാം, ഫിൻവൽ, ലെക്സിൻ മ്യൂസിക്, സൗണ്ട് ഡിസെെൻ- സിദ്ധാർഥ് സദാശിവ്,  പ്രമോഷൻ- ആതിര പ്രകാശ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT