ADVERTISEMENT

സോഷ്യൽ മീഡിയയിലെ നിരവധി ജനപ്രിയ ഹോം സിനിമകളുടെ രചയിതാവായ ജി. ഹരികൃഷ്ണൻ തമ്പി ബാംഗ്ലൂർ ലോഡ്ജ് എന്ന പേരിൽ ഒരു ഹോം സിനിമാ സീരിസ് പുറത്തിറക്കി. ചിത്രത്തിന്റെ പുതിയ എപ്പിസോഡ് റിലീസ് ചെയ്തു.

 

ബാംഗ്ലൂർ ലോഡ്ജിന്റെ ആദ്യ എപ്പിസോഡ് ബാംഗ്ലൂരിലെ ഏക മലയാളി ഓൺലൈൻ ചാനലായ മഴവിൽ റേഡിയോ ബാംഗ്ലൂരിന്റെ പേജിലൂടെ ഓൺലൈനിൽ റിലീസ് ചെയ്തിരുന്നു. റിലീസ് ചെയ്തു നിമിഷങ്ങൾക്കകം കാല് ലക്ഷത്തിൽപരം പ്രേക്ഷകരാണ് ഈ എപ്പിസോഡ് സോഷ്യൽ മീഡിയയിൽ കൂടി കണ്ടത്. 

 

ഓരോ എപ്പിസോഡിലും പുതിയ ഓരോ കഥയുമായാണ് ബാംഗ്ലൂർ ലോഡ്ജ് പ്രേക്ഷകർക്ക് മുമ്പിലെത്തുന്നത്, അതിൽ ഡോക്ടർ ഹരി മേനോൻ എന്നപ്രധാന കഥാപാത്രമായി ഹരികൃഷ്ണൻ തമ്പി അഭിനയിക്കുന്നുണ്ട്. മറുനാടൻ മലയാളികളുടെ സ്നേഹത്തിന്റെ യും കണ്ണീരിൻ ന്റെ യും കഥയാണ് ബാംഗ്ലൂർ റോഡ് ഓരോ കഥകളായി പ്രേക്ഷകരോട് പറയുന്നത്.

 

സത്യം അറിയാതെയുള്ള മനുഷ്യന്റെ ജീവിതയാത്രയിൽ വൈകി സത്യം മനസ്സിലാക്കുന്ന നേരത്ത് ആ സത്യത്തെ തിരിച്ചറിയുവാൻ കഴിയാതെ തേങ്ങുന്ന മനുഷ്യ മനസ്സിന്റെ അവസ്ഥയാണ് ഒരു ഫാന്റസി കഥയിലൂടെ ബാംഗ്ലൂർ ലോഡ്ജിന്റെ ഈ ആദ്യ എപ്പിസോഡ് പ്രേക്ഷകരോട് പറയുന്നത്. ബാംഗ്ലൂരിലും ചെന്നൈയിലും കമ്പനി സെക്രട്ടറിയായി സ്വകാര്യ പ്രാക്ടീസ് നടത്തുന്ന രാജീവ് ബാലകൃഷ്ണനാണ് ആദ്യ എപ്പിസോഡിൽ നായകനായി ഹരികൃഷ്ണൻ തമ്പി യോടൊപ്പം അഭിനയിക്കുന്നത്. 

 

ബാംഗ്ലൂരിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ആയ ഉല്ലാസ് ഉത്രാടം ആണ് സംവിധായകൻ. മ്യൂസിക്കും പശ്ചാത്തലസംഗീതവും അമേരിക്കൻ സോഫ്റ്റ്‌വെയർ എൻജിനീയറായ എബി ജേക്കബ് നിർവഹിക്കുന്നു. ഹരികൃഷ്ണൻ തമ്പി എഴുതിയ അവതരണ ഗാനം പാടിയിരിക്കുന്നത് ബോംബെ ഗായിക ശോഭ മേനോനാണ്. സുമിത്ര ഹോം സിനിമ പ്രൊഡക്ഷൻസ്സും ഉത്രാടം സ്റ്റുഡിയോ ബാംഗ്ലൂരും ചേർന്നാണ് ബാംഗ്ലൂർ ലോഡ്ജ് നിർമ്മിക്കുന്നത്. ബാംഗ്ലൂർ ലോഡ്ജിന്റെ മറ്റു സാങ്കേതിക പ്രവർത്തകർ എല്ലാം ഇന്ത്യയ്ക്കകത്തും വിദേശത്തും ജോലി ചെയ്യുന്ന മലയാളി സോഫ്റ്റ്‌വെയർ എൻജിനീയർമാർ ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com