തോരാമഴയത്ത്; ഹ്രസ്വചിത്രത്തിന് 10 വയസ്സ്

tazhe
SHARE

ആലപ്പുഴ∙ സംവിധായകൻ പ്രിയനന്ദൻ അഭിനയിച്ച ആദ്യത്തെ ഷോർട് ഫിലിമിന് 10 വയസ്സ്. 2010ൽ അദ്ദേഹത്തിന്റെ അസോസിയേറ്റ് ആയി പ്രവർത്തിച്ചിരുന്ന ഗുരുവായൂർ സ്വദേശി ഹരിഹർദാസ് സംവിധാനം ചെയ്​ത ഹ്രസ്വ ചിത്രമായിരുന്നു ‘തോരാമഴയ’ത്ത്. മലയാളത്തിൽ ആദ്യമായി റെഡ് ക്യാമറ ഉപയോഗിച്ചു ചിത്രീകരിച്ച ഹ്രസ്വസിനിമയും തോരാമഴയത്താണ്. ആദാമിന്റെ മകൻ അബുവിനോടൊപ്പം ലഡാക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. 

ജയശ്രീ ശിവദാസായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സി.വി.ബാലകൃഷ്ണന്റെ ചെറുകഥയെ ആസ്പദമാക്കി ഹരിഹർദാസ് സംവിധാനം ചെയ്ത ഷോർട് ഫിലിം ഇപ്പോൾ വീണ്ടും സെലിബ്രറ്റ്സ് യുട്യൂബ് ചാലനിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. 

സിവി ബാലകൃഷ്ണന്റെ തിരക്കഥയിൽ  ആദ്ദേഹത്തിന്റെ തന്നെ നോവലായ ‘കാമമോഹിതം’ എന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ പണിപ്പുരയിലാണ് ഹരിഹർദാസ് ഇപ്പോൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA