പ്രശസ്ത പിന്നണിഗായകൻ പ്രദീപ് പള്ളുരുത്തി സംവിധാനം ചെയ്ത വെബ് സീരീസ് ആണ് പരിപ്പ് ജങ്ഷൻ. ആനുകാലിക സംഭവങ്ങളെയും കണ്ടിട്ടും ശ്രദ്ധിക്കാതെ പോയ കാഴ്ചകളെയും നർമത്തിലൂടെ വരച്ചുകാട്ടുന്ന പരമ്പരയാണ് പരിപ്പ് ജങ്ഷൻ. ആദ്യ എപ്പിസോഡ് ആയ ബാങ്ക് ഓഫ് പരിപ്പ് ജങ്ഷൻ മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു. സീരിസിനു കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ളത് അനീഷ്‌ലാൽ ആണ്. അനൂപ് അംബുജാക്ഷൻ ആണ് ക്യാമറമാൻ. സംഗീതം. ധനുഷ് ഹരികുമാർ. എഡിറ്റിങ് : അനുരാജ് അമ്മുണ്ണി, അഭിഷേക് കണ്ണൻ.
വിജയ് കുമാർ, ജസ്റ്റിൻ ചാക്കോ, സുബൈർ പള്ളുരുത്തി, റെനീഷ് പള്ളുരുത്തി, ഗായത്രി വിശാൽ, അജയൻ ചാക്കോ, ഉമേഷ് ബാബു, അക്ഷയ് കുമാർ തുടങ്ങിയവരാണ് അഭിനേതാക്കൾ.