ADVERTISEMENT

അഭിനയലോകത്തിൽ അരങ്ങേറ്റത്തിനൊരുങ്ങി മലയാളത്തിന്റെ മറ്റൊരു താരപുത്രൻ. കോവിഡ് കാലത്ത് മകനെ നായകനാക്കി ഹ്രസ്വചിത്രം  ഒരുക്കിയിരിക്കുകയാണ് സംവിധായകന്‍ എം.എ. നിഷാദ്. മകന്‍ ഇംറാന്‍ നിഷാദിനെ നായകനാക്കി ഒരുക്കിയ മേക്ക്-ഓവർ എന്ന  ഹ്രസ്വചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. 

 

ഉണ്ണി എന്ന ഏക കഥാപാത്രത്തിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. സാമുഹിക പ്രസക്തമായ വിഷയത്തെ വേറിട്ട പ്രമേയത്തോടെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഡയലോഗുകളിലും ആഖ്യാനത്തിലും വേറിട്ടുനില്‍ക്കുന്ന ഹ്രസ്വചിത്രം ഇംറാന്‍ നിഷാദിന്റെ അഭിനയ മികവുകൊണ്ട് കൈയ്യടി നേടുന്നു.

 

കടുത്ത മെസ്സി ഫാനായ ഒരു യുവാവിന്റെ ജീവതത്തിലുണ്ടാവുന്ന മാറ്റത്തെ സാമൂഹിക പശ്ചാത്തലത്തിലാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. സാംസങ്10സ് ഫോണിൽ സംവിധായകൻ എം.എ നിഷാദ് തന്നെയാണ് ഹ്രസ്വചിത്രം ചിത്രീകരിച്ചിരിക്കുന്നത്. കോവിഡ് കാലമായതിനാൽ വേറിട്ട രീതിയിൽ ഒരു ഹ്രസ്വചിത്രം ഒരുക്കാം എന്ന ചിന്തിയിൽ നിന്നാണ് മേക്ക്-ഓവർ ഉണ്ടായതെന്നും മകൻ ആദ്യമായാണ് അഭിനയ രംഗത്തേയ്ക്ക് ചുവട് വയ്ക്കുന്നതെന്നും എം.എ നിഷാദ് പറഞ്ഞു. 

 

പത്ത് മിനിറ്റുള്ള ഹ്രസ്വചിത്രത്തിൽ ശബ്ദ സാന്നിധ്യമായി സോഹൻ സിനുലാൽ, മാലാ പാർവതി, പോളി വൽസൻ തുടങ്ങിയവരും എത്തുന്നുണ്ട്. ശ്രീകുമാർ നായരാണ് എഡിറ്റിംഗ്. ആനന്ദ് മധുസൂദനാണ് സംഗീതം. മോഹൻലാലിന്റെ തന്റെ പേജിലൂടെയാണ് ഹ്രസ്വചിത്രം റിലീസ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT