മരാ..മരാ..മരാ; ഹ്രസ്വചിത്രം കാണാം

emara
SHARE

കൊച്ചി∙ ചരിത്രം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടാൽ, അത് തെറ്റിദ്ധാരണകൾക്ക് വഴിവയയ്മെന്ന എന്ന ആശയവുമായി ഒരു ഷോർട്ഫിലിം. ദേശസ്നേഹവും ദേശീയതയും ഒന്നാണെന്ന തെറ്റായ സന്ദേശമാകും അത് സമൂഹത്തിനു നൽകുക. സ്വാതന്ത്ര്യ ദിനത്തിൽ  റിലീസ് ചെയ്ത ' മരാ..മരാ..മരാ'എന്ന ഷോർട്ട് വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 

മീഡിയ മഹർഷിയുടെ ബാനറിൽ ഫിൻ ജോർജ് വർഗീസ് ആണ് ഈ ചിത്രത്തിന്റെ സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചത്. ലോകത്തിലെ ഏറ്റവും ദൈർഘ്യമുള്ള ഡോക്യുമെന്ററിക്കുള്ള ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടം പിടിച്ച ബ്ലസി സംവിധാനം ചെയ്ത മാർ ക്രിസോസ്റ്റം തിരുമേനിയെപ്പറ്റിയുള്ള ഡോക്യൂമെന്ററിയുടെ എഡിറ്റർ കൂടിയാണ് ഇദ്ദേഹം. 'മരാ..മരാ.. മരാ' യുടെ രചന പ്രിയദർശന്റെ സംവിധാന സഹായി ആയി പ്രവർത്തിച്ചിരുന്ന അമൽ രാമചന്ദ്രനുമാണ്. ഒതളങ്ങ തുരുത്ത് എന്ന ശ്രദ്ധിക്കപ്പെട്ട വെബ്സീരിസിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്ന കിരൺ നൂപിറ്റലാണ് കാമറ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA