ADVERTISEMENT

ട്രാവൻകൂർ ടാകീസിന്റെ ബാനറിൽ ബി ഗോവിന്ദ് രാജ് , വിനീത് സന്തോഷ് എന്നിവർ ചേർന്ന് കഥയെഴുതി സംവിധാനം ചെയ്തു അതിരൻ ഫെയിം ജയഹരി സംഗീത സംവിധാനം നിർവഹിച്ച മ്യൂസിക്കൽ ഷോർട് ഫിലിം 'അമല' സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു.  അമല എന്ന പെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഒരു റൊമാന്റിക് ത്രില്ലർ മ്യൂസിക്കൽ ഷോർട്ട് ഫിക്ഷനാണ് അമല.  ചതിക്കുഴി ആണെന്നറിയാതെ പ്രണയത്തിൽ അകപ്പെട്ടു വഞ്ചിക്കപ്പെടുന്ന പെൺകുട്ടികൾ പുതിയ കാലത്തും ഒട്ടും കുറവല്ലാത്ത അവസ്ഥയിൽ അമല എന്ന ഈ ചെറിയ സിനിമ കാലിക പ്രാധാന്യമുള്ളതാണ്.  പ്രണയത്തിൽ ചാലിച്ച ചില യാഥാർഥ്യങ്ങൾ ആണ് അമല പറയാൻ ശ്രമിക്കുന്നത്.  നമ്മുടെ സമൂഹത്തിൽ ഇന്നും ഒരുപാട് അമലകൾ ഉണ്ട്.  

പ്രണയത്തിന്റെ മാധുര്യം ഒട്ടും തന്നെ കുറയാതെ തന്നെ സാമൂഹിക പ്രസക്തി ഉള്ള ഒരു വിഷയം അവതരിപ്പിച്ചു ഫലിപ്പിക്കാൻ സംവിധായകർക്ക് കഴിഞ്ഞു.  നായകനായി വന്നു വില്ലനായി മാറുന്ന കഥാപാത്രം രാഹുൽ നായർ എന്ന നടന്റെ കയ്യിൽ ഭദ്രമായിരുന്നു.  അമല എന്ന ടൈറ്റിൽ കഥാപാത്രം അവതരിപ്പിച്ചത് ലക്ഷ്മിപ്രിയ ചന്ദ്രമൗലിയാണ്.   പ്രണയം കൂടുതൽ ആഴത്തിൽ പ്രേക്ഷക മനസ്സുകളിൽ എത്തിക്കാനുള്ള മികച്ച മാധ്യമം സംഗീതമാണ്.  പി എസ് ജയഹരി എന്ന പയറ്റി തെളിഞ്ഞ സംഗീത സംവിധായകന്റെ സാന്നിധ്യം ഈ സിനിമയിൽ എടുത്തു പറയേണ്ടതാണ്.  പ്രശസ്ത പിന്നണി ഗായിക ഡോ. ബി അരുന്ധതിയുടെ മകൾ ചാരു ഹരിഹരൻ ആണ് മനോഹരമായ വരികൾ കുറിച്ചിരിക്കുന്നത്.  

ഡോ. ബി അരുന്ധതിയുടെ മകനും ചാരുവിന്റെ സഹോദരനുമായ ശ്രീകാന്ത് ഹരിഹരനും അമൃത ജയകുമാറുമാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.  അഭിമന്യു സദാനന്ദൻ ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.പ്രണയത്തിലകപ്പെട്ട് ജീവിതം കൈവിട്ടുപോയ അമലയുടെ കഥ പ്രേക്ഷകമനസ്സുകൾ കീഴടക്കി മുന്നേറുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT