ഈ ‘ദുഷ്ടൻ’ ട്രെൻഡിങ്; വിഡിയോ

dushtan
SHARE

പ്രേക്ഷക ശ്രദ്ധ നേടിക്കൊണ്ട് ദുഷ്ടൻ എന്ന വെബ്‌സീരിസിന്റെ ആദ്യ എപ്പിസോഡ് മുന്നേറുന്നു. ദുഷ്ടൻ എന്ന ടൈറ്റിൽ തന്നെയാണ് ഏറ്റവും പ്രധാന ആകർഷണം.ഒരു പെണ്ണ് കാണൽ ആണ് ആദ്യ എപ്പിസോഡിന്റെ ഇതിവൃത്തം. ഒറ്റ നോട്ടത്തിൽ അല്പം നിഗൂഢത ഒളിപ്പിച്ചു വച്ചിരിക്കുന്ന കഥാപാത്രങ്ങൾ ആയാണ് നായകനെയും നായികയെയും അവതരിപ്പിച്ചിരിക്കുന്നത്.

അനിയറക്കാരുടെ വാക്കുകളിൽ, ഈ രണ്ടു കഥാപാത്രങ്ങളുടെ ജീവിത യാത്രയും അവരുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന മറ്റു കഥാപാത്രങ്ങളുടെ ജീവിതവും ആണ് വരും എപ്പിസോഡുകളിൽ നമുക്ക് കാണാൻ കഴിയുക.കാണുന്നവർക് ഇവർ ദുഷ്ടനും ദുഷ്ടത്തിയും ആകാം.പക്ഷെ ആരാണ് ശരിക്കും ദുഷ്ടന്മാർ എന്ന് വരും എപ്പിസോഡുകളിൽ മനസ്സിലാകും.

ബീഫ്രൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസഫ് വിജീഷ് തിരക്കഥ എഴുതി സഹദ് നടമ്മൽ സംവിധാനം ചെയ്യുന്ന സീരിസിന്റെ ഛായാഗ്രഹണം ഷിനോസ് ശംസുധീനും മ്യൂസിക് ജെയിംസ് തകരയും നിർവഹിച്ചിരിക്കുന്നു.എഡിറ്റിങ് അഖിൽ എലിയാസ്.

പുതുമുഖം അലൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സോഷ്യൽ മീഡിയയിലൂടെ പ്രശസ്തയായ മരിയ പ്രിൻസ് നായികയായി എത്തുന്നു.വിനോദ് കോട്ടയം,ഷിബുക്കുട്ടൻ,സ്മ്രിതി,ഹേമലത എന്നിവരാണ് മറ്റു അഭിനേതാക്കൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA