ADVERTISEMENT

കോവിഡ് നിയന്ത്രിക്കുന്നതിൽ ലോക്ഡൗൺ വിജയമോ പരാജയമോ എന്ന ചർച്ച സജീവമാകുന്നതിനിടയിലാണ് മൂന്ന് ബിരുദ വിദ്യാർത്ഥികൾ ചേർന്നൊരുക്കിയ ' കേറസ്' എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നത്. ലോക്ഡൗണിനെതിരെ ഫെയ്സ്ബുക്ക് ലൈവ് ചെയ്ത ഒരു പെൺകുട്ടി അനുഭവിക്കേണ്ടി വന്ന സൈബർ അറ്റാക്കിന്റെ കഥയാണ്  ചിത്രം പറയുന്നത്. ലോക്ഡൗൺ നോട്ട്നിരോധനം പോലെയാണോ എന്നാണ്  കേറസ് സംശയിക്കുന്നത്.   ഛായാഗ്രാഹകനോ ലൊക്കേഷനോ ഇല്ലാതെ മൂന്ന് കുട്ടികൾ മൂന്ന് സ്ഥലത്തിരുന്ന്  സ്വയം ചിത്രീകരിച്ച സിനിമയാണ് കേറസ്. ഒരു രൂപ പോലും ചിത്രത്തിന് ചെലവായിട്ടില്ല എന്നതാണ് മറ്റൊരു പ്രത്യേകത. 

തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ രണ്ടാം വർഷ ജേർണലിസം ബിരുദ വിദ്യാർത്ഥികളാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ദേവാനന്ദ് ദേവയാണ് സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചത്. അരവിന്ദ് എം തിരക്കഥയെഴുതി. ദേവാനന്ദ്, അരവിന്ദ്, കാഞ്ചന കൃഷ്ണൻ എന്നിവർ അഭിനയിച്ചിരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT