ADVERTISEMENT

ദിവാകൃഷ്ണ വി.ജെ. സംവിധാനം ചെയ്ത ഹ്രസ്വചിത്രം മീശ മീനാക്ഷി ശ്രദ്ധേയമാകുന്നു.  പ്രത്യേക കാരണത്താൽ അനിയന്ത്രിതമായി മീശ വളരുന്ന ഒരു പെൺകുട്ടിയുടെയും അവളെ ഇഷ്ട്ടപെടുന്ന സഹപാഠിയുടെയും ജീവിതത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം സഞ്ചരിക്കുന്നത്. പ്രശാന്ത് മോഹൻ , മൃണാളിനി സൂസൻ ജോർജ് , അലോന ജോൺസൻ , ജിബിൻ ജി നായർ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

പ്രശസ്ത ഗാനരചയിതാവ് വിനായക് ശശികുമാർ വരികളെഴുതിയ പാട്ടുകൾക്ക് പ്രശാന്ത് മോഹൻ സംഗീതം പകർന്നിരിക്കുന്നു. എം.ജി. ശ്രീകുമാർ , ഹരിശങ്കർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. അഭിജിത്ത് കൃഷ്ണകുമാർ,കൃഷ്ണദത്ത് നമ്പൂതിരി എന്നിവരാണ് മീശ മീനാക്ഷിക്ക് ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

കൈലാഷ് എസ് ഭവൻ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമാകുന്ന ‘അർച്ചന 31 നോട്ട് ഔട്ട്’ എന്ന സിനിമ സംവിധാനം ചെയ്യുന്ന അഖിൽ അനിൽകുമാറാണ് മീശ മീനാക്ഷിയുടെ സൗണ്ട് ഡിസൈനിങ് നിർവഹിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT