മൾട്ടൽ; ഒരു ഹെയ്സ്റ്റ് കോമഡി ചിത്രം

multal
SHARE

മോഷണം തെറ്റാണെന്നും അത് ചെയ്യരുതെന്നും എല്ലാവർക്കും അറിയാം. മോഷണവുമായി ബന്ധപ്പെട്ട് സൂപ്പർഹിറ്റ് സിനിമകളും മലയാളത്തിലുണ്ടായിട്ടുണ്ട്. മോഷണങ്ങളുടെയും മോഷ്ടാക്കളുടെയും കഥ പറയുന്ന മൾട്ടൽ എന്ന ഹ്രസ്വചിത്രമാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ച. 

നിത്യജീവിതത്തിൽ  മനുഷ്യരിലുണ്ടാവുന്ന അശ്രദ്ധയും, ചെറിയ തുകകൾ ആരും മോഷ്ടിക്കില്ല എന്ന ചിന്തയെയും മുൻനിർത്തിയാണ് ചിത്രം കഥ പറയുന്നത്.37 മിനിറ്റ്  ദൈര്‍ഘ്യം ഉള്ള മൾട്ടൽ, ഹെയ്‌സ്റ്റ് കോമഡി വിഭാഗത്തിൽപ്പെടുത്താവുന്ന ഒരു ഹ്രസ്വചിത്രമാണ്.

ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഉണ്ണിയാണ്. അഖിൽ പ്ലക്കാട്ട്  അഷ്‌കർ അലി, വിപിൻ ദാസ്, വിവേക്, വിഷ്ണു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തുടക്കം മുതല്‍ പ്രേക്ഷകരെ പിടിച്ചിരുത്തി വേഗത്തില്‍ കഥ പറഞ്ഞ് പോവുന്ന ആഖ്യാന രീതിയാണ് സംവിധായകൻ ചിത്രത്തിലുടനീളം  ഉപയോഗിച്ചട്ടുള്ളത്. 

സുഭാഷ് കുമാരസ്വാമി, അഭിജിത്ത് കൃഷ്ണകുമാർ, ഡാനിഷ്  മകൻസി, രോഹൻ രവി എന്നിവരാണ് ചിത്രത്തിന്റെ സിനിമാട്ടോഗ്രഫി ചെയ്തിരിക്കുന്നത്. അജ്മൽ  റഹ്മാൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന  ഹ്രസ്വചിത്രത്തിലെ സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ് വിഷ്ണു രഘുവും, രാകേഷ് ജനാർദ്ദനനും ചേർന്നാണ് കൈകാര്യം ചെയ്തിരിക്കുന്നത്. രജത് പ്രകാശ് ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA