ശോഭയുടെ സ്വന്തം ദിനേശേട്ടൻ; ശ്രദ്ധേയമായി വെബ് സീരിസ്
Mail This Article
×
പ്രണയത്തിനും കോമഡിക്കും ഒരുപോലെ പ്രാധാന്യം നൽകികൊണ്ട് അണിയിച്ചൊരിക്കിയിരിക്കുന്ന വെബ്സീരിസ് ആണ് ശോഭയുടെ സ്വന്തം ദിനേശേട്ടൻ. ടെലിവിഷൻ രംഗത്തിലൂടെ ശ്രദ്ധേയനായ ദിനേശ് ദാമോദർ, ഉറിയടി എന്ന ചിത്രത്തിന്റെ രചനക്ക് ശേഷം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കൂടിയാണിത്.
ക്യാമറ ജിക്കു ജേക്കബ് പീറ്ററൂം. സംഗീതം അർജ്ജുൻ അക്ഷയയും നിർവഹിച്ചിരിക്കുന്നു. മാർക്കറ്റിങ് ട്രെയിനികളായ ശോഭയുടെയും ദിനേശിന്റെയും പ്രണയത്തിലൂടെയാണ് കഥ തുടങ്ങുന്നത്. വളരെ സാധാരണക്കാരായ ഇരുവരുടെയും പ്രണയത്തിനും ഫാമിലിക്കും സുഹൃത്തുക്കൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് ഓരോ എപ്പിസോഡും കഥ പറയുന്നത്. ശോഭ ആയി ഐശ്വര്യയും ദിനേശനായി സംവിധായകൻ ദിനേശ് ദാമോദറുമാണ് അഭിനയിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.