‘മനുഷ്യമാംസം തിന്നുന്ന പെൺകുട്ടി’; ഞെട്ടിക്കുന്ന ഹ്രസ്വചിത്രം

the-lady-short-film
SHARE

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ കാനിബൽ ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ഹ്രസ്വചിത്രം ‵ദ് ലേഡി´ യൂട്യൂബിൽ നിരവധി പ്രേക്ഷകരെ സ്വന്തമാക്കി മുന്നേറുന്നു. ഒരപകടത്തിൽ പരുക്കേറ്റ് കാട്ടിൽ അകപ്പെടുന്ന യുവാവ് ഒരു വീട്ടിലെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ആ വീട്ടിൽ മനുഷ്യമാംസം തിന്നുന്ന െപൺകുട്ടിയെയാണ് യുവാവ് കാണുന്നത്. ആ പെൺകുട്ടിയിൽ നിന്നും രക്ഷപ്പെടാൻ യുവാവ് നടത്തുന്ന ശ്രമങ്ങളാണ് പിന്നീട് കാണാനാകുക.

ആമസോൺ പ്രൈമിൽ യുകെയിലും യുഎസിലും റിലീസ് ചെയ്തിരുന്നു. ഒറ്റരാത്രിയിൽ ഷൂട്ട് ചെയ്ത തീർത്ത ചിത്രം പുതുമയാർന്ന പ്രമേയം കൊണ്ടും അവതരണ ശൈലി കൊണ്ടും വേറിട്ട് നിൽക്കുന്നതാണ്. 

ഇരുട്ടിന്റെ ഭീകരതയെയും സൗന്ദര്യത്തെയും മികച്ച ഫ്രെയിമുകളിലൂടെയും പശ്ചാത്തലസംഗീതത്തിലൂടെയും പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ ചിത്രം പൂർണമായി വിജയിച്ചിരിക്കുന്നു എന്നത് തന്നെയാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്ന ഘടകം. 

സ്റ്റാർട്ട് ക്യാമറ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വിപിൻ വാസുദേവ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. വന്ദന, അശ്വിൻ കെ.ആർ എന്നിവർ ചേർന്നാണ് സംവിധാനം. കഥയും തിരക്കഥയും വന്ദന ഗിരി നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അശ്വിൻ കെ.ആർ. തന്നെ ആണ് , പശ്ചാത്തല സംഗീതം മേജിയോ ജോസഫ് , എഡിറ്റർ.ബാലു ഓമനക്കുട്ടൻ, പ്രൊജക്റ്റ് ഡിസൈനർ ഷംനാദ് പറമ്പിൽ.

അരുൺ സി. കുമാറിന്റെയും വന്ദനാ ഗിരിയുടെയും റിയലിസ്റ്റിക് കഥപാത്രങ്ങൾ ചിത്രത്തെ അസ്വാഭാവികമായ തലത്തിലേയ്ക്കാണ് എത്തിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA