പോയിന്റ് ഓഫ് വ്യു; ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

point-of-view
SHARE

മനുഷ്യരുടെ കാഴ്ച്ചപ്പാടുകള്‍ക്ക് നേരെ ഉള്ള ഒരു ചോദ്യം ആണ് പോയിന്റ് ഓഫ് വ്യു എന്ന ഹ്രസ്വചിത്രം. ഒരേ വസ്തുവിനെ രണ്ടു വ്യത്യസ്ത വ്യക്തികള്‍ കാണുമ്പോള്‍ അവരുടെ കാഴ്ചകള്‍ അവരുടെ മാനസികാവസ്ഥയെയും സ്വഭാവത്തെയും ആശ്രയിച്ചായിരിക്കും ഉണ്ടായിരിക്കുക എന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. 

മലയാളത്തില്‍ അത്ര സുപരിചിതം അല്ലാത്ത ONE MINUTE CHALLENGE ന്‍റെ ഭാഗം ആയിട്ടാണ് POINT OF VIEW ഒരുക്കിയിരിക്കുന്നതു. ആഗോള തലത്തില്‍ വെത്യസ്തമായ ആശയങ്ങള്‍ ഉള്‍പ്പെടുത്തി ഒന്നര മിനുട്ടില്‍ കവിയാതെ ഹ്രസ്വചിത്രങ്ങള്‍ ഒരുക്കുന്ന CHALLENGE ആണ് ONE MINUTE CHALLENGE. സോഷ്യല്‍ മീഡിയ വഴി പ്രദര്‍ശനത്തിനെത്തിയ പോയിന്റ്‌ ഓഫ് വ്യുവിനു പൊതുജനങ്ങള്‍ക്കിടയില്‍ നിന്നും സിനിമാ മേഘലയില്‍ നിന്നും  മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്.

 തിരക്കഥാകൃത്തും ഹ്രസ്വചിത്ര സംവിധായകനുമായ ജോമിറ്റ്‌ ജോസ് ആണ് POINT OF VIEW തിരക്കഥ ഒരുക്കി സംവിധാനം ചെയ്തിരിക്കുന്നത്.  പോളിടെക്നിക് , മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകളുടെ സിനിമാട്ടോഗ്രാഹകന്‍ ആയ പ്രമോദ് കെ പിള്ള ആണ് POINT OF VIEW വിന്‍റെ ക്യാമറ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. 

എഡിറ്റിങും ശബ്ദമിശ്രണവും ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെ ആണ്. നിര്‍മ്മാണം ഐഡിയല്‍ തിയ്യറ്റര്‍ പ്രൊഡക്ഷന്‍സ്. അഭിനേതാക്കള്‍ : ബേസില്‍ പി ദാസ്, അരുണ്‍ ജോര്‍ജ്ജ് വലിയപറമ്പില്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA