ദ് ഗെയിം; ഹ്രസ്വചിത്രം കാണാം

gane
SHARE

നൈഷാബ് സി. സംവിധാനം ചെയ്ത് ഗെയിം എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. എംകെ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെനീഷ് മുഹമ്മദ് വാടാനപ്പള്ളി നിർമിക്കുന്ന ചിത്രത്തിന് റഫീഖ് പട്ടേരി രചന നിർവ്വഹിക്കുന്നു.

എല്ലാ ഗ്രാമത്തിലും കാണും ആ ഗ്രാമത്തിന്റെ സ്പന്ദനങ്ങൾ തിരിച്ചറിയുന്ന ഒരു ചായക്കട. അത്തരത്തിലുള്ള ഒന്നാണ് ജോസഫേട്ടന്റെ ചായക്കട. അതിന് ചുറ്റും കുറെ ഗ്രാമീണ ജീവിതങ്ങളുണ്ട്. പുതിയ തലമുറയിലെ ഹൈടെക്കായ കുട്ടികളും ഈ ഗ്രാമത്തിലുണ്ട്. സ്വാഭാവികമായും അവരുടെ ചിന്തകളും പ്രവർത്തികളും അൽപ്പം ഹൈടെക്ക് തന്നെയാകും. ഇന്റർനെറ്റിന്റെ പരിമിതികളില്ലാത്ത സാധ്യതകൾ അവർക്ക് മുന്നിൽ തുറന്നിട്ടിരിക്കുന്നത് നന്മതിന്മകളുടെ സമ്മിശ്രലോകമാണ്. ഇതാണ് ചിത്രത്തിന്റെ പ്രമേയം.

ശിവജി ഗുരുവായൂർ , അൻഷാദ് അലി , ലത്തീഫ് കുറ്റിപ്പുറം, ഓ.കെ. രാജേന്ദ്രൻ , സലാം മലയംകുളത്തിൽ, ജാൻ തൃപ്രയാർ, അർജുൻ ഇരിങ്ങാലക്കുട, ചാൾസ് എറണാകുളം, മിഥിലാജ് മൂന്നാർ, സുഫിയാൻ മാറഞ്ചേരി, നൗഷാദ്, ഇസ്റ , ഇൻഷ എന്നിവരഭിനയിക്കുന്നു.

 ബാനർ - എം കെ പ്രൊഡക്ഷൻ, നിർമ്മാണം - റെനീഷ് മുഹമ്മദ് വാടാനപ്പള്ളി, സംവിധാനം - നൈഷാബ് സി, തിരക്കഥ, സംഭാഷണം - റഫീഖ് പട്ടേരി, കഥാതന്തു - നിഷാദ് എം കെ, ഛായാഗ്രഹണം - ലത്തീഫ് മാറാഞ്ചേരി, എഡിറ്റിംഗ് - താഹിർ , പ്രൊഡക്ഷൻ കൺട്രോളർ - റഫീഖ് എം, പശ്ചാത്തലസംഗീതം - എം ടി ശ്രുതികാന്ത്, ശബ്ദലേഖനം - ആദിസ്നേവ് , റിക്കോർഡിസ്റ്റ് - റിച്ചാർഡ് അന്തിക്കാട്, സ്‌റ്റുഡിയോ - ചേതന മീഡിയ തൃശൂർ, അസി: ക്യാമറാമാൻ - ആസാദ്, വി എഫ് എക്സ്- അനീഷ് വന്നേരി ( എ.വി. മീഡിയ, ദുബായ്) , ചമയം - സുധീർ കൂട്ടായി , സഹസംവിധാനം - റസാഖ് സെക്കോറം , സംവിധാന സഹായികൾ - ഷെഫീർ വടക്കേകാട് , ഷെബി ആമയം, സ്റ്റിൽസ് - രദുദേവ്, ഡിസൈൻസ് - ജംഷീർ യെല്ലോക്യാറ്റ്സ്, പി ആർ ഓ - അജയ് തുണ്ടത്തിൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA