ഭിന്നശേഷിക്കാർക്കു വേണ്ടി ക്രിയാത്മകമായി പ്രവർത്തിച്ച് മാതൃകയായിരിക്കുകയാണ് സമഗ്രശിക്ഷാ കേരളം ഏറ്റുമാനൂര്‍ ബ്ലോക്ക് റിസോഴ്സ് കേന്ദ്രം. ശ്രവണശക്തിയും സംസാരശേഷിയും ഇല്ലാത്ത ഒരു പെണ്‍കുട്ടിയുടെ അത്മകഥാശം ഉള്‍ക്കൊള്ളുന്ന ഡോക്യുമെന്ററിയായ ആര്‍ട്ട് ഓഫ് സൈലന്‍സ് എന്നൊരു ബയോപിക് പുറത്തിറക്കി സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് അഭിനന്ദനങ്ങൾ അവർ ഏറ്റു വാങ്ങി. ഏറ്റുമാനൂര്‍ എംഎല്‍എ അഡ്വ. കെ സുരോഷ്കുറുപ്പാണ് ഡോക്യുമെന്ററി പ്രകാശനം ചെയ്തത്.
ഡോക്യുമെന്ററിയിൽ പ്രധാന കഥാപാത്രമായെത്തുന്ന റോബിത പി. തോമസും ശ്രവണശേഷിയും സംസാരശേഷിയുമില്ലാത്ത പെണ്‍കുട്ടിയാണ്. റോബിത കരകൗശലം, ഫാഷന്‍ ഡിസൈനിംഗ്, ഡാന്‍സ്, മോഡലിംഗ്, അഭിനയം തുടങ്ങിയ വിവിധ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സമഗ്രശിക്ഷാ കേരളം ഏറ്റുമാനൂര്‍ ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ ജീവനക്കാരാണ് ഈ സംരഭത്തിനു പിന്നില്‍. നാടകരംഗത്ത് പരിചയസമ്പത്തുള്ള യേശുദാസ് പി.എം. ആണ് തിരക്കഥയും സംവിധാനവും. ജോഷി തോമസ്, ശരണ്യ കെ. എസ്. എന്നിവരാണ് സഹസംവിധായകര്‍. ആകാശ് ദാസാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ജീവന് ദാസ്.