രാജേഷ് കണ്ണങ്കരയുടെ വെബ് സീരിസ്; ‘മിർച്ചി മസാല’ ഫസ്റ്റ്ലുക്ക്

mirchy-masala
SHARE

പ്രശസ്ത ചലച്ചിത്ര സംവിധായകൻ രാജേഷ് കണ്ണങ്കര ആദ്യമായി ഒരുക്കുന്ന വെബ് സീരിസ് മിർച്ചി മസാലയുടെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. പ്രവീൺ പുളിക്കമാരിൽ ആണ് നിർമാണം. നഗരവൽകൃത സാമൂഹിക ജീവിത പശ്ചാത്തലത്തിൽ ഒരുക്കുന്ന മിർച്ചി മസാലയിലെ മുഖ്യകഥാപാത്രങ്ങൾ നാല് പെൺകുട്ടികളാണ്. 

വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നും നാഗരികതയിലേക്ക് ചേക്കേറി ഒരു ഫ്ലാറ്റിൽ താമസമാക്കിയ കടുത്ത സദാചാരവാദിയും പ്രണയ രോഗിയുമായ ചഞ്ചലിന് പക്ഷേ എല്ലാ കെട്ടുപാടുകളും പൊട്ടിച്ചെറിഞ്ഞ സ്വതന്ത്രയാവാനാണ് ഇഷ്ടം ഉണ്ണിയാർച്ചയുടെ വീറും വാശിയും ഉള്ള ആർച്ചയെ ആൺകുട്ടികൾക്ക് വരെ പേടിയാണ് തടിച്ചവരോടും കറുത്തവരോടും വിവേചനം കാട്ടുന്ന വരോട് അവൾ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. 

സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ആയ ജെൻസിക്ക് ബിയറും സിഗരറ്റും വലിക്കാതെ ഉറക്കം വരില്ല അവളുടെ വിപ്ലവം മുഴുവൻ ലാപ്ടോപ്പിൽ ആണ് . ജോലിക്ക് പോകും എന്ന കാരണത്താൽ തന്നെ ഉപേക്ഷിച്ച കാമുകനെ ദിനവും ശപിക്കുന്ന യാസ്മിനും ചേർന്നതാണ് ഈ നാൽവർ സംഘം ഇവരിലൊരാൾക്ക് ഒരു പ്രശ്നം വന്നാൽ എല്ലാവരും ഒരുമിച്ച് നിൽക്കും അല്ലെങ്കിൽ 4 പേരും പരസ്പരം വഴക്കിടും ഒരാളുടെ ചീർപ്പ് എടുത്ത് മറ്റൊരാൾ ചീകിയാൽ പോലും ഫ്ലാറ്റിൽ ഭൂകമ്പം ഉണ്ടാകും .നർമ്മവും സസ്പെൻസും നിറഞ്ഞ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന മിർച്ചി മസാലയുടെ കഥ സജീഷ് നാരായണൻന്റെതാണ്. 

ക്യാമറ സച്ചു തിരക്കഥ അനു ബാബു എഡിറ്റിംഗ് ഹാഷിം പ്രൊഡക്ഷൻ കൺട്രോളർ സുനിൽ ജോസ് മേക്കപ്പ് ശ്രീജിത്ത് ഐഷാമി ഫിലിംസും റെഡ് മീഡിയയും ചേർന്നൊരുക്കുന്ന മിർച്ചി മസാലയിൽ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA