ശ്രദ്ധനേടി ‘ദ് റൈറ്റ് വേ’ വെബ് സീരിസ്

web
SHARE

ഫിംഗർ പ്രിന്റ് മീഡിയയുടെ ബാനറിൽ ക്രിയേറ്റീവ് കൊല്ലം എന്ന യുട്യൂബ് ചാനലിന് വേണ്ടി ഷൈജു എൻ. അണിയിച്ചൊരുക്കിയ ക്രൈം ത്രില്ലർ വെബ് സീരിസ് ദ് റൈറ്റ് വേ ശ്രദ്ധനേടുന്നു. കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പല മരണങ്ങളുടെയും നിഗൂഢതകളെ കാഴ്ചക്കാരനിൽ ആവേശം ജനിപ്പിക്കും വിധം അന്വേഷണാത്മകമായി അവതരിപ്പിക്കുകയാണ് ഈ ത്രില്ലർ വെബ് സീരീസ്.

സിനിമാ രംഗത്തെ പ്രമുഖർ ആണ് ഇതിന്റെ പിന്നരങ്ങിൽ പ്രവർത്തിച്ചിരിക്കുന്നത്. മാധ്യമ പ്രവർത്തകനും സിനിമാ സംവിധായകനുമായ ഷൈജു ആണ് ഇതിന്റെ സംവിധായകൻ. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സിനിമാ ലാൽ കണ്ണനാണ്.

പ്രശസ്ത സിനിമാ എഡിറ്റർ വിജയകുമാർ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നു. മേക്കപ്പ് ലാൽ കരമന. സംഗീതം വിശ്വജിത്ത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA