ശ്രദ്ധേയമായി ‘സൂര്യ’; മ്യൂസിക്കൽ ഹ്രസ്വചിത്രം

suriya
SHARE

സമൂഹമാധ്യമങ്ങളില്‍ ചർച്ചയായി സൂര്യ എന്ന മ്യൂസിക്കൽ ഷോർട് ഫിലിം. കൊച്ചി  ഇൻഫോപാർക്കിലെ ഐടി ജീവനക്കാർ  അണിയിച്ചൊരുക്കിയ ഈ ഷോർട് ഫിലിം ഐടി ടെക്കിയായ സൂര്യയുടെയും വർഷങ്ങൾക്കു ശേഷം തന്നെ കാണാനെത്തിയ കോളജ് സുഹൃത്തായ ആരതിയുടെയും കഥ പറയുന്നു.

മനസിന്‌ കുളിർമ നൽകുന്ന 2 ഗാനങ്ങളാണ് സൂര്യയിൽ ഉള്ളത്. പ്രണയത്തെയും സൗഹൃദത്തെയും മനോഹരമായി വർണിക്കുന്ന ഈ ഗാനങ്ങൾ രചിച്ചത് ദിവ്യ ടി. വാസ് ആണ്. അജേഷ് തോമസ് ഈണം നൽകി റോബിൻ കുഞ്ഞുക്കുട്ടി മിക്സിങ് നിർവഹിച്ച  ഈ 2 ഗാനങ്ങളും ഇതിനോടകം തന്നെ ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ഗായത്രി അശോകനും ഗന്ധർവ സംഗീതം വിന്നർ സഞ്ജയ്‌ ചിറങ്ങാട്ടും  ആണ് 2 ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

നിരവധി ഷോർട് ഫിലിമുകളും വെബ് സീരീസും  ഷോർട് വിഡിയോസും ചെയ്തിട്ടുള്ള സിജോ ജോസ് ആണ് ചിത്രത്തിന്റെ സംവിധാനവും എഡിറ്റിങും നിർവഹിച്ചിരിക്കുന്നത്. ഗോപകുമാറിന്റെ തിരക്കഥയിലുള്ള ഫ്രെയിമുകൾ ഒപ്പിയെടുത്തിരിക്കുന്നത് അമൽ ഭരതനും.

സഞ്ജയ്‌ ചിറങ്ങാട്ട് തന്നെയാണ് പ്രധാന കഥാപാത്രമായ സൂര്യയെ അവതരിപ്പിച്ചിരിക്കുന്നത്. ടിവി അവതാരികയായ ദേവിക പ്രസാദ് ആണ് ആരതിയുടെ വേഷം തന്മയത്വത്തോടെ അഭിനയിച്ചിരിക്കുന്നത്. ഒരു മ്യൂസിക്കൽ ഷോർട് ഫിലിം എന്ന കാറ്റഗറിയിൽ ഉൾപെടുത്തിയിരിക്കുന്ന ഈ ഫിലിം എന്തുകൊണ്ടും നമ്മുടെ മനസിനെ സംഗീതം കൊണ്ട് ഈറൻ അണിയിപ്പിക്കുമെന്നത് തീർച്ച.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA