‘ലൈവിൽ അശ്ലീലം പറഞ്ഞയാളെ വിഡിയോ കോൾ ചെയ്ത നടി’; ഹ്രസ്വചിത്രം

talsamayam
SHARE

മൃദുൽ ജോർജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത തത്സമയം എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ടൊവീനോ നായകനായി എത്തിയ ലൂക്കയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് മൃദുൽ. സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകളിലൂടെ അശ്ലീലം പറയുന്നവർക്ക് മുഖമടിച്ചുള്ളൊരു അടിയാണ് ഈ ഹ്രസ്വചിത്രം.

മലയാളത്തിലെ തിരക്കേറിയ നടി ലൈവിൽ എത്തുന്നതും ലൈവിൽ വരുന്ന അശ്ലീല കമന്റുകൾ അവരെ അസ്വസ്ഥയാക്കുന്നതും ചിത്രത്തിലൂടെ കാണാം. അശ്ലീലം പറഞ്ഞവരുടെ മേൽവിലാസം സൈബര്‍സെല്ലിന്റെ സഹായത്തോടെ കണ്ടെത്തുകയും അവരിൽ ഒരാെള നടി തന്നെ നേരിട്ട് വിളിക്കുകയും ചെയ്യുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.

നിഖിൽ വേണുവാണ് ചിത്രത്തിന്റെ എഡിറ്റിങ്. സംഗീതം സൂരജ് എസ്. കുറുപ്പ്. ആർദ്ര ബാലചന്ദ്രൻ, നീതു സിറിയക്, ഗൗരി കെ. രവി, എൽന മെറിന്‍, ഉല്ലാസ് ടി.എസ്. എന്നിവരാണ് അഭിനേതാക്കൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA