‘ഫ്ലൈ’ ചെയ്തു വന്നൊരു സിനിമ !

fly
SHARE

ഓഫിസിൽ പോകുന്നത് എന്തിനാണ് ? ജോലി ചെയ്യാൻ മാത്രമാണോയെന്നു ചോദിച്ചാൽ ടെക്നോപാർക്ക് ‘എൻവെസ്റ്റ്നെറ്റ്’ എന്ന കമ്പനിയിലെ ചില സിനിമാഭ്രാന്തന്മാർ മുഖത്തോടു മുഖം നോക്കും. അങ്ങനെ സിനിമാസ്വപ്നവും ചർച്ചയുമൊക്കെയായി ഓഫിസിൽ അടിച്ചുപൊളിച്ചു നടന്ന കാലത്ത് കോവിഡ് മുഖാമുഖം വന്നാൽ എന്തു ചെയ്യും? ആരും പരസ്പരം കാണാതെ വീട് തന്നെ ഓഫിസായ കാലത്തു കൂട്ടുകാർ വാട്സാപ്പിൽ പ്ലാനിട്ട സിനിമ ഇപ്പോൾ ലക്ഷ്യം കണ്ടിരിക്കുന്നു, ആളുകളുടെ ഇഷ്ടം നേടുന്നു. ‘എൻവെസ്റ്റ്മെന്റിലെ’ സഹപ്രവർത്തകർ ചേർന്നു നിർമിച്ച ‘ഫ്ലൈ’ എന്ന 9 മിനിറ്റ് ഹ്രസ്വസിനിമയുടെ കഥയാണിത്.

നഷ്ട‌പ്പെട്ടു പോകുന്ന സ്ത്രീ സ്വാതന്ത്ര്യം, നിശബ്ദമാക്കപ്പെടുന്ന ഗാർഹിക പീഡനം, സഹികെട്ടു പ്രതികരിക്കുന്ന മൃഗബോധം തുടങ്ങി പല വികാരങ്ങളുടെ ഘോഷയാത്രയാണ് ഒൻപതു മിനിട്ടു കൊണ്ടു തീരുന്ന ‘ഫ്ലൈ’. സിനിമയിലെ കാഴ്ചകൾ, പ്രേക്ഷകരെ ഭീതിയിലാഴ്ത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. redmint pictures entertainment എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ചിത്രം, ഇതോടകം ഹ്രസ്വ ചലചിത്രോത്സവങ്ങളിൽ മികച്ച പ്രേക്ഷക നിരൂപണങ്ങളും അവാർഡുകളും നേടിക്കഴ‍ിഞ്ഞു.

ചിത്രത്തിന്റെ കഥയും സംവിധാനവും വിഷ്ണുലാൽ സുധയുടേതാണ്. ക്യാമറ സിബിൻ ചന്ദ്രന്റേത്. സംഗീതം രതീഷ് കൃഷ്ണ. ബിജു ജെയിംസും വിനീതും ചേർന്നു നിർമിച്ച ചിത്രത്തിൽ റീന ജോൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ അരുൺ രാജൻ, ഗോപകുമാർ, ഫിർദൗസ്, വിദ്യ, ധ്യാൻ, സുധ, സുജിൻ എന്നിവരും സഹകരിച്ചു. നടി ദേവി ചന്ദനയും 16 പുതുമുഖ നടീനടന്മാരും ചേർന്നാണ് ചിത്രം റിലീസ് ചെയ്തത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA