സാമൂഹിക പ്രതിബദ്ധത വ്യക്തമാക്കി ‘കടിഞ്ഞാൺ’

kadinjan
SHARE

യുവതലമുറയുടെ സാമൂഹിക പ്രതിബദ്ധത പ്രമേയമാക്കി ആൽഫ ക്രിയേഷൻസ് ഒരുക്കുന്ന മൂന്നാമത് ഷോർട് ഫിലിം 'കടിഞ്ഞാൺ' റിലീസ് ആയി. അജ്മൽ ഷാജി സംവിധാനം  നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്  തോമസ് എ മത്തായി ആണ്. ക്യാമറ റെജിൻ മൈക്കൽ.

ഒരു ദിവസം സംഭവിക്കുന്ന കാര്യങ്ങൾ ആണ് ചിത്രത്തിൽ പറയുന്നത്. രാഷ്ട്രീയ പശ്ചാതലമുള്ള കഥാപാത്രങ്ങളിലൂടെ  ഇന്നത്തെ രാഷ്ട്രീയത്തെ കുറിച്ചും ചിത്രം ചർച്ച ചെയ്യുന്നുണ്ട്.പതിനഞ്ചു മിനുട്ട്  ദൈർഘ്യുള്ള ചിത്രത്തിലെ അഭിനേതാക്കൾ പുതുമുഖങ്ങളാണ്. 'സ്മാർട്ട് ലൈഫ്'', 'ഒരു ക്ലിഷെ റെസൊല്യൂഷൻ' എന്നിവയാണ് ആൽഫ ക്രീയേഷൻസ്ന്റെ മുൻപുള്ള ഹ്രസ്വ ചിത്രങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA